Top News Highlights: ട്രാന്‍സ്ജെന്‍ഡര്‍ എന്നത് വ്യാജ മാനസികാവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്ത് ഉണ്ടെന്ന് ഇസ്ലാം പറയുകയോ പഠിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും സലാം വ്യക്തമാക്കി. ഖുര്‍ആനില്‍ എല്ലായിടത്തും സ്ത്രീയേയും പുരുഷനേയും മാത്രമാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. ഈ രണ്ടു വിഭാഗമല്ലാത്ത മറ്റൊരു വിഭാഗം ഉണ്ടെന്ന് ഇസ്ലാംമതം വിശ്വസിക്കുന്നില്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ സന്ദർശനം: പാലക്കാട് തൃത്താലയിൽ യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. രാവിലെ ആറിന് വീട്ടിൽ നിന്നാണ് ചാലിശേരി പൊലീസ് ഷാനിബിനെ കൊണ്ടു പോയത്. സിആർപിസി വകുപ്പ് 151 പ്രകാരമുള്ള കരുതൽ തടങ്കൽ ആണെന്നാണ് ചാലിശേരി പൊലീസിന്റെ വിശദീകരണം.
ഐസിസി വനിത ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 140 റണ്‍സിലൊതുങ്ങി.
52 റണ്‍സെടുത്ത സ്മ്യതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അവസാന ഓവര്‍ വരെ ഇന്ത്യക്കായി റിച്ച ഘോഷ് പൊരുതി. 34 പന്തില്‍ 47 റണ്‍സെടുത്ത് റിച്ച പുറത്താകാതെ നിന്നു. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. എടികെ മോഹന്‍ ബഗാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. കാള്‍ മഖ്യുവിന്റെ ഇരട്ടഗോളുകളാണ് (23, 71) എടികെയ്ക്ക് ജയം സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമന്റക്കോസാണ് (16) ഗോള്‍ നേടിയത്.
ഐസിസി വനിത ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 152 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 151 റണ്‍സെടുത്തത്. അഞ്ച് വിക്കറ്റെടുത്ത രേണുക സിങ്ങാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയത്.
ജൂണിലെ 16,982 കോടി രൂപ ഉള്‍പ്പെടെ മുഴുവന്‍ ചരക്കു സേവന നികുതി (ജി എസ് ടി) നഷ്ടപരിഹാര കുടിശ്ശികയും അനുവദിക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍. ജി എസ് ടി കൗണ്‍സിലിന്റെ 49-ാമതു യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ലിക്വിഡ് ശര്‍ക്കര, പെന്‍സില്‍ ഷാര്‍പ്പനറുകള്‍, ചില ട്രാക്കിങ് ഉപകരണങ്ങള്‍ എന്നിവയുടെ ജി എസ് ടി കുറച്ചതായി മന്ത്രി പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡര്‍ എന്നത് വ്യാജ മാനസികാവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്ത് ഉണ്ടെന്ന് ഇസ്ലാം പറയുകയോ പഠിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും സലാം വ്യക്തമാക്കി. ഖുര്‍ആനില്‍ എല്ലായിടത്തും സ്ത്രീയേയും പുരുഷനേയും മാത്രമാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. ഈ രണ്ടു വിഭാഗമല്ലാത്ത മറ്റൊരു വിഭാഗം ഉണ്ടെന്ന് ഇസ്ലാംമതം വിശ്വസിക്കുന്നില്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു.
യുഎസിലെ വെയിൽ കോർണെൽ മെഡിസിനിൽനിന്നുള്ള ഗവേഷകർ ഒരു പരീക്ഷണാത്മക ഗർഭനിരോധന മരുന്ന് (മെൻ പിൽ) സൃഷ്ടിച്ചിരിക്കുകയാണ്. ഈ മരുന്ന് “ബീജത്തെ അവയുടെ യാത്രയിൽ താൽക്കാലികമായി നിർത്തുകയും പ്രീക്ലിനിക്കൽ മോഡലുകളിൽതന്നെ ഗർഭധാരണം തടയുകയും ചെയ്യുന്നു.” പുരുഷന്മാർക്കു ഗർഭനിരോധ മാർഗങ്ങൾ (കോണ്ടങ്ങൾ) ഉപയോഗിക്കാനോ അല്ലെങ്കിൽ ശസ്ത്രക്രിയ (വാസക്ടമി)യ്‌ക്കോ ഉള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്. സ്ത്രീകൾക്കു ഗർഭനിരോധ ഗുളികകൾ നിലവിലുള്ളതു പോലെ പുതിയ മരുന്ന് വഴി പുരുഷന്മാർക്കും ഒരു പുതിയ തരം ഗർഭനിരോധന മാർഗം വികസിപ്പിക്കാൻ കഴിയും.
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒസ്ട്രേലിയക്ക് ഒരു റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 263 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 262 ന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത നാഥാന്‍ ലയണാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.
ഐസിസി വനിത ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക മത്സരം. ഗ്രൂപ്പ് ബിയിലെ മൂന്നാം പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ ടീമായ ഇംഗ്ലണ്ടാണ് എതിരാളികള്‍. നോക്കൗട്ട് ഘട്ടം ഉറപ്പിക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്.
പുനരവതരണ പരിപാടിയുടെ ഭാഗമായി 12 ചീറ്റപ്പുലികളെക്കൂടി ഇന്ത്യയിലെത്തിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്ന് വ്യോമസേനാ വിമാനത്തിലാണു ചീറ്റകളെ എത്തിച്ചത്. Read More
ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ജിഎസ്ടി കൌൺസിൽ യോഗത്തിൽ വശ്യപ്പെടുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി കൌൺസിൽ യോഗത്തിൽ ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. ചാലിശ്ശേരിയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ലൈഫ് മിഷൻ കോഴ ഇടപാടിൽ എം.ശിവശങ്കറിനെ കുടുക്കി യു.വി. ജോസിന്റെ മൊഴി. കള്ളപ്പണ ഇടപാടോ ഗൂഢാലോചനയോ താൻ അറിഞ്ഞിട്ടില്ലെന്നും സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ജോസിന്റെ മൊഴിയിലുണ്ട്.
തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചു. പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ചെരുപ്പിൽ പെയിന്റിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രതി പെയിന്റിങ് തൊഴിലാളിയാണെന്ന നിഗമനത്തിലാണ് പാവൂർഛത്രം പൊലീസ്. Read More
വിവാദങ്ങളിൽ നിന്നും പ്രകോപനപരമായ പരാമർശങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ബിജെപി എംപിമാരോട് ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷൻ ജെ.പി.നദ്ദ. വികസന-അധിഷ്‌ഠിത രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം എംപിമാരോട് അഭ്യർഥിച്ചു. Read More
കൊലപാതകം നടത്താൻ സിപിഎമ്മിൽ പ്രത്യേക ടീമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ എന്തും ചെയ്യുന്ന പാർട്ടിയാണ് സിപിഎം. തീവ്രവാദ സംഘടനകൾ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സിപിഎമ്മിന് ചെയ്യാനാകുമെന്ന് സതീശൻ മനോരമ ന്യൂസിനോട് പറഞ്ഞു. Read More