Malayalam News Highlights: നടന്‍ മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ആദായനികുതി വകുപ്പ് നടന്‍ മോഹന്‍ലാലിന്റെ മൊഴിയെടുത്തു. മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്ളാറ്റിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്
സിനിമയിലെ ലാഭം പങ്കുവെക്കുന്നത് അടക്കമുള്ള നിരവധി കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. സിനിമാമേഖലയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് നടപടി. മൊഴിയെടുക്കല്‍ നാലരമണിക്കൂര്‍ നീണ്ടുവെന്നാണ് വിവരം. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ട് ഇടപാടുകളടക്കം ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. ഇതിന് മുന്‍പ് 2011-ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
പാര്‍ട്ടിയും ശിവശങ്കറും തമ്മില്‍ ബന്ധമില്ലെന്ന് എം വി ഗോവിന്ദന്‍
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശിവശങ്കറും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹത്തെ ആദ്യമായല്ലല്ലൊ അറസ്റ്റ് ചെയ്യുന്നതെന്നും ഗോവിന്ദന്‍ ചോദിച്ചു. ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നടന്‍ മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായിആദായനികുതി വകുപ്പ് നടന്‍ മോഹന്‍ലാലിന്റെ മൊഴിയെടുത്തു. മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്ളാറ്റിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. സിനിമയിലെ ലാഭം പങ്കുവെക്കുന്നത് അടക്കമുള്ള നിരവധി കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. സിനിമാമേഖലയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് നടപടി. മൊഴിയെടുക്കല്‍ നാലരമണിക്കൂര്‍ നീണ്ടുവെന്നാണ് വിവരം. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ട് ഇടപാടുകളടക്കം ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. ഇതിന് മുന്‍പ് 2011-ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ സര്‍വേയില്‍ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വരുമാനം വകമാറ്റുന്നതിലെ ഡോക്യുമെന്റേഷനുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) അറിയിച്ചത്. വിവിധ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ കാണിക്കുന്ന വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ തോതിന് ആനുപാതികമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ അവസാനിച്ച സര്‍വേയില്‍ ജീവനക്കാരുടെ മൊഴി, ഡിജിറ്റല്‍ തെളിവുകള്‍, രേഖകള്‍ എന്നിവ മുഖേന നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതായും സിബിഡിടി അറിയിച്ചു.
അദാനി ഗ്രൂപ്പ് ഓഫ് കമ്പനികള്‍ക്കെതിരെയുളള അന്വേഷണത്തില്‍ വിദഗ്ധ സമിതിയെക്കുറിച്ചുള്ള കേന്ദ്രനിര്‍ദ്ദേശം സീല്‍ ചെയ്ത കവറില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. അദാനി വിവാദത്തില്‍ നിക്ഷേപകര്‍ക്ക് നഷ്ടം സംഭവിക്കുന്നത് തടയാന്‍ ഓഹരി വിപണിയിലെ നിയന്ത്രണ സംവിധാനത്തിലെ പഴുതുകള്‍ അടയ്ക്കാന്‍ ശിപാര്‍ശ നല്‍കുന്നതിനാണ് വിദഗ്ധസമിതിയെന്ന നിര്‍ദേശം വന്നത്. Readmore
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സില്‍ ഓസ്‌ട്രേലിയയുടെ എല്ലാവരും പുറത്ത്. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് എന്ന നിലയിലാലിരുന്ന ഓസ്‌ട്രേലിയയുടെ വിക്കറ്റുകള്‍ തുടരെ തുടരെ വീണത് തിരിച്ചടിയായി. 227 റണ്‍സില്‍ നില്‍ക്കെ 33 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സണ്‍ പുറത്താകുകയായിരുന്നു. ജഡേജയുടെ ഓവറിലായിരുന്നു വിക്കറ്റ്. ഇതേ ഓവറിന്റെ അവസാന പന്തില്‍ പകരം ക്രീസിലെത്തില മര്‍ഫി പൂജ്യനായി പുറത്താകുകയായിരുന്നു. പിന്നീട് 256 ന് 9, 263 ന് 10 എന്നിങ്ങനെ ഓസിസ് വിക്കറ്റുകള്‍ വീണു. ഇന്ത്യക്കായി മുഹമ്മദ് ഷമി നാല് വിക്കറ്റും. അശ്വിന്‍, ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും നേടി.
കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ മുഖ്യപ്രതി അനില്‍ കുമാര്‍ പിടിയില്‍. ഒളിവിലായിരുന്ന അനില്‍കുമാറിനെ മധുരയില്‍ നിന്നാണ് പിടികൂടിയത്. മെഡിക്കല്‍ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാണ് അനില്‍ കുമാര്‍. കേസില്‍ ഒന്നാം പ്രതിയായ അനില്‍കുമാര്‍ മൂന്നാഴ്ചയായി ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ മധുരയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ന് രാവിലെയാണ് അനില്‍ കുമാര്‍ പിടിയിലാകുന്നത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. Readmore
ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയില്‍. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് (36) പാറ്റ് കമ്മിന്‍സ് (23) എന്നിവരാണ് ക്രീസില്‍ തുടരുന്നത്.
കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ 1.4 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ആരെയൊക്കെ വിസ്തരിക്കണമെന്ന കാര്യത്തില്‍ തീരുമാനിക്കേണ്ടത് തങ്ങള്‍ അല്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് കെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിക്കരിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തിനെതിരെ കേസിലെ പ്രതിയായ ദിലീപ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ ആരെയൊക്കെ വിസ്തരിക്കണമെന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിന്‍ ചെയര്‍മാന്‍ സ്ഥാനം ചേതന്‍ ശര്‍മ രാജി വച്ചു. സ്വകാര്യ വാര്‍ത്താ ചാനലിന്റെ ഒളിക്യാമറ അന്വേഷണത്തില്‍ (സ്റ്റങ് ഓപ്പറേഷന്‍) ബിസിസിയുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങള്‍ ചേതന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ബിസിസിഐ സെക്രട്ടറി ജയ് ഷാ രാജ സ്വീകരിച്ചതായി വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശിവശങ്കറും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹത്തെ ആദ്യമായല്ലല്ലൊ അറസ്റ്റ് ചെയ്യുന്നതെന്നും ഗോവിന്ദന്‍ ചോദിച്ചു. ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.