Malayalam News Highlights: തിരുവനന്തപുരം: കുമളിയിലെത്തിച്ച അരിക്കൊമ്പനെ സ്വീകരിക്കാന്‍ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങള്‍ ഉണ്ട്, അതൊന്നും ചര്‍ച്ചയാക്കേണ്ടതില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുമളി മംഗളാദേവി ഗേറ്റിലൂടെ ആനയെ പ്രവേശിച്ചപ്പോഴാണ് സ്ഥലത്തെ ആദിവാസി സമൂഹം ആനയ്ക്ക് വേണ്ടി പൂജ നടത്തിയത്.
ആന പൂര്‍ണ ആരോഗ്യവാനെന്നും കൃത്യമായി നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി കേന്ദ്രത്തിലെ ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്. പുലര്‍ച്ചെ നാലുമണിയോടെയാണ് തുറന്നുവിട്ടത്. അതേസമയം ആനയുടെ ശരീരത്തിലെ മുറിവുകള്‍ പ്രശ്‌നമുള്ളതല്ലെന്നും വിദഗ്ധര്‍ വിലയിരുത്തി.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജൂക്കേഷന്‍ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടികളുടെ വിജയശതമാനത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതായി കണക്കുകള്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് തോല്‍വി. ചെന്നൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് പഞ്ചാബ് മറികടന്നത്. ഏഴ് പന്തില്‍ 13 റണ്‍സെടുത്ത സിക്കന്ദര്‍ റാസയാണ് പഞ്ചാബിന്റെ ജയം ഉറപ്പാക്കിയത്.
പഞ്ചാബിനായി പ്രഭ്സിമ്രാൻ സിംഗ് (42), ലിയാം ലിവിങ്സ്റ്റണ്‍ (40), സാം കറണ്‍ (29), ജിതേഷ് ശര്‍മ (21) എന്നിവരും തിളങ്ങി. നേരത്തെ ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് ചെന്നൈ നേടിയത്. 92 റണ്‍സ് നേടിയ ഡെവണ്‍ കോണ്‍വെയാണ് ചെന്നൈക്ക് ആധിപത്യം നേടിക്കൊടുത്തത്.
‘കേരള സ്റ്റോറി’ എന്ന ഹിന്ദി സിനിമയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചതാണ് ‘കേരള സ്റ്റോറി’യെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
കേരള സ്റ്റോറി എന്ന സിനിമയിലൂടെ കേരളീയരെയും കേരളത്തെയും വെല്ലുവിളിക്കുകയാണ് സംഘപരിവാറെന്ന് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തിൻ്റെ സൗഹൃദ അന്തരീക്ഷം തകർക്കുന്ന ഈ സിനിമ നിരോധിക്കാൻ സർക്കാർ തയ്യാറാകണം. ഇവിടെ ഇത് ചെലവാകില്ല. പക്ഷേ മറ്റ് സംസ്ഥാനങ്ങളിൽ ഇത് ഉപയോഗിക്കും. ഇതിനെ ആവിഷ്കാര സ്വാതന്ത്ര്യമെന്നല്ല , പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള തട്ടിപ്പും വർഗീയ പ്രചാരണമാണിത് എന്നാണ് പറയേണ്ടത്. കാലങ്ങളായി സംഘ പരിവാരം പ്രചരിപ്പിക്കുന്ന വർഗിയതയുടെ സിനിമാ രൂപമാണിത്, അദ്ദേഹം പറഞ്ഞു.
മന്‍ കി ബാത്ത് ഒരു ആത്മീയ യാത്രയാണെന്നും രാജ്യത്തെ ജനങ്ങളുടെ ബന്ധം പുലര്‍ത്തുന്നതിന് മന്‍ കി ബാത്ത് സഹായകമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സില്‍നിന്നുള്ള കാര്യങ്ങളാണ്, അവരുടെ വികാരങ്ങളാണ് മന്‍ കി ബാത്തിലുള്ളത്, രാജ്യത്തെ ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് മന്‍ കി ബാത് സഹായകരമായെന്നും നൂറാം എപ്പിസോഡില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. Readmore
പഞ്ചാബിലെ ലുധിയാനയില്‍ വിഷവാതകം ശ്വസിച്ച് 11 പേര്‍ മരിച്ചു. വിഷ വാതകം ശ്വസിച്ച് അബോധാവസ്ഥയിലായ 4 പേരുടെ നില ഗുരുതരമാണ്. ജിയാസ്പുരയിലെ ഈസ്റ്റ്മാന്‍ ചൗക്കിന് സമീപം സുവാ റോഡിലാണ് സംഭവം. എന്നാല്‍, വാതക ചോര്‍ച്ചയുടെ ഉറവിടം വ്യക്തമല്ല. പ്രദേശം സീല്‍ ചെയ്തതായി ലുധിയാന സൗത്ത് എംഎല്‍എ രജീന്ദര്‍പാല്‍ കൗര്‍ ചൈന പറഞ്ഞു.
അപകടത്തില്‍ സൗരവ് (35), വര്‍ഷ (35), ആര്യന്‍ (10), ചുളു (16), അഭയ് (13), കല്‍പേഷ് (40) എന്നിവരാണ് മരിച്ചത്. മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല (രണ്ട് സ്ത്രീകളും ഒരു പുരുഷനും). എല്ലാ മൃതദേഹങ്ങളും ലുധിയാനയിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. Readmore
കുമളിയിലെത്തിച്ച അരിക്കൊമ്പനെ സ്വീകരിക്കാന്‍ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങള്‍ ഉണ്ട്, അതൊന്നും ചര്‍ച്ചയാക്കേണ്ടതില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുമളി മംഗളാദേവി ഗേറ്റിലൂടെ ആനയെ പ്രവേശിച്ചപ്പോഴാണ് സ്ഥലത്തെ ആദിവാസി സമൂഹം ആനയ്ക്ക് വേണ്ടി പൂജ നടത്തിയത്.
ആന പൂര്‍ണ ആരോഗ്യവാനെന്നും കൃത്യമായി നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി കേന്ദ്രത്തിലെ ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്. പുലര്‍ച്ചെ നാലുമണിയോടെയാണ് തുറന്നുവിട്ടത്. അതേസമയം ആനയുടെ ശരീരത്തിലെ മുറിവുകള്‍ പ്രശ്‌നമുള്ളതല്ലെന്നും വിദഗ്ധര്‍ വിലയിരുത്തി.