Malayalam News Highlights: തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും. മൂന്ന് ദിവസം റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ ഈ മാസത്തെ റേഷൻ വിതരണത്തിനുള്ള സമയം അഞ്ചാം തീയതി വരെ നീട്ടി. ഇന്ന് രാവിലെ 8 മണി മുതല്‍ 1 മണി വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ റേഷൻ വിതരണം ചെയ്യും. ഉച്ചയ്ക്ക് ശേഷം ശേഷം 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിൽ റേഷൻ വിതരണം നടത്തും. മേയ് രണ്ട്, മൂന്ന് തീയതികളും ഇതേ രീതി തുടരും. മേയ് നാലിനും അഞ്ചിനും റേഷൻ കടകൾ സാധാരണ പോലെ പ്രവർത്തിക്കും.
ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷന്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട കേജ്രിവാള്‍ പ്രതിഷേധങ്ങള്‍ക്ക് തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. തന്റെ ഔദ്യോഗിക വസതി പുതുക്കിപ്പണിയുന്നതിന് നികുതി പണം ദുരുപയോഗം ചെയ്തെന്ന ആരോപണം ഉയര്‍ന്നതിന് ശേഷം ആദ്യമായാണ് കേജ്‌രിവാള്‍ പൊതുമധ്യത്തില്‍ എത്തിയത്. ഗുസ്തി താരങ്ങളുടെ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുകയാണെന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരെ കേജ്‌രിവാള്‍ ആരോപണം ഉന്നയിച്ചു. ”ഈ രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരോടും – കോണ്‍ഗ്രസില്‍ നിന്നോ, ബി ജെ പിയില്‍ നിന്നോ, ആം ആദ്മി പാര്‍ട്ടിയില്‍ നിന്നോ – അവധിയെടുത്ത് ഇങ്ങോട്ട് (ജന്തര്‍ മന്ദറിലേക്ക്) വരൂ… എനിക്ക് നമ്മുടെ കേന്ദ്ര സര്‍ക്കാരിനോടും ഒരു അഭ്യര്‍ത്ഥനയുണ്ട് – ദയവുചെയ്ത് അത്ര കര്‍ക്കശമാകരുത്. അവരുടെ വെള്ളവും വൈദ്യുതിയും മെത്തകളും ഇവിടെ എത്തുന്നതില്‍ നിന്ന് നിങ്ങള്‍ തടയുന്നു, ”അദ്ദേഹം പറഞ്ഞു. Readmore
അദാനിക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സെബി. അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ അന്വേഷണം നടത്തുന്നതിനുള്ള സമയപരിധി ആറ് മാസം കൂടി നീട്ടി നല്‍കണമെന്നാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) സുപ്രീംകോടതിയില്‍. ലിസ്റ്റ് ചെയ്തതും അല്ലാത്തതും വിദേശ സ്ഥാപനങ്ങളുടേത് ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണമായ ഇടപാടുകളില്‍ ആഴത്തിലുള്ള അന്വേഷണങ്ങള്‍ ആവശ്യമാണെന്നും ചൂണ്ടികാട്ടി സെബി സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. Readmore
അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്നത്തെ വാദം പൂർത്തിയായി. മേയ് രണ്ടിനു വാദം തുടരും. ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ് ഹർജി പരിഗണിച്ചത്. നേരത്തെ, രാഹുലിന്റെ അപ്പീൽ പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് ഗീത ഗോപി പിന്മാറിയിരുന്നു.
രാഹുലിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്വി ഹാജരായി. ശിക്ഷാവിധി ധാര്‍മ്മിക തകര്‍ച്ചയ്ക്കുള്ള കുറ്റമല്ലെന്നും വിവിധ വിധിന്യായങ്ങള്‍ പ്രകാരം നിര്‍വചിച്ചിരിക്കുന്നതുപോലെ ഗുരുതരമായ കുറ്റം ഉള്‍പ്പെട്ടിട്ടില്ലെന്നും അഭിഷേക് മനു സിങ്വി വാദിച്ചു.
അരിക്കൊമ്പനെ പിടിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം അവസാന ഘട്ടത്തിലേക്ക്. പ്രദേശത്ത് കനത്ത മഴ പെയ്തത് ദൗത്യം ദുഷ്‌കരമായെങ്കിലും കുങ്കിയാനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ വിജയിച്ചു. ഇനി റേഡിയോ കോളര്‍ ധരിപ്പിച്ച് മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്തെത്തിക്കുന്നതോടെ മിഷന്‍ അരിക്കൊമ്പന്‍ ദൗത്യം പൂര്‍ത്തിയാകും.
സംസ്ഥാന വേനല്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറയിപ്പ്. മേയ് മൂന്നാം തീയതി വരെ ഇടി മിന്നലോട് കൂടിയുള്ള മഴയുണ്ടായേക്കുമെന്നാണ പ്രവചനം. പ്രവസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ബന്ധം വൈകാതെ പുറത്തുവരും. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിയുടെ ബെംഗളൂരുവിലെ ഓഫിസുകളിലും സിഇഒ രവീന്ദ്രൻ ബൈജുവിന്റെ വസതിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. വിദേശ ധന വിനിമയ നിയമം ലംഘിച്ചെന്നാരോപിച്ചാണ് പരിശോധന. അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. പരിശോധനയിൽ ചില നിർണായക രേഖകളും ഡിജിറ്റൽ ഡാറ്റയും പിടിച്ചെടുത്തതായി ഏജൻസി അറിയിച്ചു.
തൃശൂർ പൂരത്തിന് വിളംബരമായി. ആനകളുടെ ഫിറ്റ്നസ് പരിശോധനയും ആനകളുടെ പ്രദർശനവും ഇന്നു തേക്കിൻകാട് മൈതാനിയിൽ നടക്കും. നാളെയാണ് തൃശൂർ പൂരം.
സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവേ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.