Malayalam News Highlights:തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ വില്‍പന നടത്തിയ സംഭവത്തില്‍ ദുരൂഹത. കുഞ്ഞിനെ വാങ്ങിയ സ്ത്രീ മുന്‍പും കട്ടിയെ വാങ്ങിയിരുന്നതായി സംശയം. അഞ്ച് വര്‍ഷം മുന്‍പ് ഇതേ സ്ത്രീ മറ്റൊരു പെണ്‍കുട്ടിയെ വാങ്ങിയിരുന്നതായാണ് ചൈല്‍ഡ് ലൈനിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ കുട്ടിയെ പിന്നീട് മറ്റൊരാള്‍ക്ക് കൈമാറിയതായും സംശയമുണ്ട്.
തമ്പാനൂരിലെ ചൈല്‍ഡ് ലൈനിനു ലഭിച്ച രഹസ്യ ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കരമന സ്വദേശിനിയില്‍ നിന്ന് കുഞ്ഞിനെ കണ്ടെടുത്തിരുന്നു. എന്നാല്‍ കുട്ടിയെ വിറ്റ അമ്മയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ 31-ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിങ്സിന് കൂറ്റന്‍ സ്കോര്‍. നിശ്ചിത ഓവറില്‍ പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് എടുത്തത്. പഞ്ചാബിനായി സാം കറണ്‍ അര്‍ദ്ധ സെഞ്ചുറി നേടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം. തിങ്കളാഴ്ച (ഏപ്രില്‍ 24) ഉച്ച കഴിഞ്ഞും ചൊവ്വാഴ്ച (ഏപ്രില്‍ 25) രാവിലെയും കൊച്ചി സിറ്റി പരിധിയിലെ തേവര, തേവരഫെറി, എംജി റോഡ്, ഐലൻഡ്, BOT ഈസ്റ്റ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം.
രൂപം മാറ്റിയ ബൈക്കുകളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 53 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു. പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.
ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്തെ വിവിധ റോഡുകളില്‍ എ.ഐ ക്യാമറകള്‍ സ്ഥാപിച്ചത് സംബന്ധിച്ച് നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ളത്. 236 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണ്. ക്യാമറകളുടെ യഥാര്‍ഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടി വന്ന ചെലവും ഉള്‍പ്പെടെ വിശദമായ കണക്ക് പുറത്ത് വിടാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സ്റ്റോപ്പുകളും സമയക്രമവും നിശ്ചയിച്ചു. പ്രതിഷേധത്തിനൊടുവില്‍ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ഉദ്ഘാടന ദിവസം ട്രെയിന്‍ തടയുമെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഡന്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, തീരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വിട്ട ജോണി നെല്ലൂര്‍. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ബിജെപി നേതാവായിരുന്ന വി വി അഗസ്റ്റിനും ഗസ്റ്റിനാണ് പാര്‍ട്ടി ചെയര്‍മാന്‍, ജോണി നെല്ലൂര്‍ പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാനായി പ്രവര്‍ത്തിക്കും. മാത്യു സ്റ്റീഫനും കെ ഡി ലൂയിസും വൈസ് ചെയര്‍മാന്‍മാരാകും.
സണ്ണി തോമസ്, ജോയ് എബ്രഹാം, തമ്പി എരുമേലിക്ക, സി.പി സുഗതന്‍, എലിസമ്പത്ത് ജെ കടവന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ഡോ. ജോര്‍ജ് എബ്രഹാം ട്രഷററാകും. ഒരു പാര്‍ട്ടിയോടും അടുപ്പമില്ലെന്നും ഒരു പാര്‍ട്ടിയുടെ കീഴിലും പ്രവര്‍ത്തിക്കില്ലെന്നും ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ട് ജോണി നെല്ലൂര്‍ പറഞ്ഞു.Readmore
കണ്ണൂര്‍ കാഞ്ഞിരകൊല്ലിയില്‍ നായാട്ടിനിടെ റിസോര്‍ട്ട് ഉടമ മരിച്ചു. ഏലപ്പാറ സ്വദേശി പരിത്തനാല്‍ ബെന്നിയാണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ബെന്നിയുടെ കയ്യില്‍ നിന്നാണ് അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കി. പയ്യാവൂര്‍ പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. വ്യാപകമായി കാട്ടുപന്നിയുടെ ശല്യമുള്ള പ്രദേശമാണിത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതി കിട്ടിയതോടെ നായാട്ടടക്കമുള്ളവ ഈ പ്രദേശത്ത് നടക്കാറുണ്ട്.
തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ വില്‍പന നടത്തിയ സംഭവത്തില്‍ ദുരൂഹത. കുഞ്ഞിനെ വാങ്ങിയ സ്ത്രീ മുന്‍പും കട്ടിയെ വാങ്ങിയിരുന്നതായി സംശയം. അഞ്ച് വര്‍ഷം മുന്‍പ് ഇതേ സ്ത്രീ മറ്റൊരു പെണ്‍കുട്ടിയെ വാങ്ങിയിരുന്നതായാണ് ചൈല്‍ഡ് ലൈനിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ കുട്ടിയെ പിന്നീട് മറ്റൊരാള്‍ക്ക് കൈമാറിയതായും സംശയമുണ്ട്.
തമ്പാനൂരിലെ ചൈല്‍ഡ് ലൈനിനു ലഭിച്ച രഹസ്യ ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കരമന സ്വദേശിനിയില്‍ നിന്ന് കുഞ്ഞിനെ കണ്ടെടുത്തിരുന്നു. എന്നാല്‍ കുട്ടിയെ വിറ്റ അമ്മയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.