Malayalam News Highlights:തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തുടര്‍ച്ചയായി ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷ കേന്ദ്രം. പാലക്കാട് താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി വരെയും കോഴിക്കോട്, ആലപ്പുഴ 37 ഡിഗ്രി വരെയും ഉയരുമെന്നാണ് പ്രവചനം.
അയേസമയം ചൂട് തുടരുന്നതിനിടെ ഇന്നു മുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും ഇടയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. പകല്‍ താപനില കുറയാനും ഇടയുണ്ട്. സംസ്ഥാനത്ത് പകല്‍ ചൂട് 37നും 40 ഡിഗ്രി സെല്‍സ്യസിനും ഇടയിലായിരിക്കും. ഇന്നലെ പാലക്കാട്ട് 40.1 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവുമുയര്‍ന്ന താപനിലയാണ് ഇത്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രാദേശിക ഭാഷകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി, അധ്യാപനത്തിലും പഠനത്തിലും പ്രാദേശിക ഭാഷകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ചീഫ് എം ജഗദേഷ് കുമാർ എല്ലാ കേന്ദ്ര സർവകലാശാലകൾക്കും കത്തയച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഗവ. മെഡിക്കല്‍ കോളേജിലേയും ഡി.എച്ച്.എസ്-ന്റെ കീഴിലുള്ള നഴ്‌സിംഗ് സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് എസ്.എഫ്.ഐയും നഴ്‌സിംഗ് സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ പുതിയ യൂണീഫോം നടപ്പാക്കുന്നതാണ്.
മാണ്ഡ്യയിൽ നിന്ന് ബിജെപി പിന്തുണയോടെ സുമലത മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ. സുമലതയുടെ ഭർത്താവ് അംബരീഷ് കർണാടകയിലെ ജനപ്രിയ നടനും കോൺഗ്രസ് നേതാവുമായിരുന്നു. 2019-ൽ, അദ്ദേഹത്തിന്റെ മരണത്തിന് ഒരു വർഷത്തിനുശേഷമാണ്, സുമലത അംബരീഷ് കോൺഗ്രസിന്റെ പിന്തുണയോടെ മാണ്ഡ്യയിൽ നിന്ന് സ്വതന്ത്രയായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ജനതാദളിനെ (സെക്കുലർ) അതിന്റെ കോട്ടയിൽ തറപറ്റിച്ച സുമലത ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചേക്കും.
കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാലും കേരളത്തില്‍ സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ യുഡിഎഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ അഞ്ചോ ആറോ മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്തിച്ചേരാനാകുമെന്നും സതീശന്‍ പറഞ്ഞു.
ട്രാഫിക് നിയമലംഘനങ്ങള്‍ തടയുന്നതിനായി എഐ ക്യാമറകള്‍ ഉപയോഗിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവത്കരണവും നടത്താതെ സര്‍ക്കാര്‍ മുക്കിലും മൂലയിലും അനേകം ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവയ്ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂർ പാർട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും ദേശീയ തലത്തിലുള്ള ഒരു മതേതര പാർട്ടി രൂപീകരിക്കുമെന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ‘ഞാനൊരു ചെറുകിട കൃഷിക്കാര്റെ മകനാണ്. എന്നും കർഷകർക്കൊപ്പമാണ് പ്രവർത്തിക്കുന്നത്. റബറിനെ ഇന്നും കാർഷിക ഉൽപന്നമായി പ്രഖ്യാപിച്ചിട്ടില്ല. വില 300 രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് ഞാൻ അടക്കമുള്ളവരുടെ ആവശ്യം. കേരളത്തിലെ കാർഷിക മേഖല തകർന്നടിഞ്ഞു. കർഷകർക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി ആവശ്യമാണെന്ന ചിന്തയാണ് പുതിയ പാർട്ടി എന്ന ആശയത്തിലേക്ക് പ്രേരിപ്പിച്ചത്,” ജോണി നെല്ലൂർ പറഞ്ഞു.Readmore
ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ ഭീഷണി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ മാറ്റുന്നതിനു പറമ്പിക്കുളത്തിനു പകരം സ്ഥലം കണ്ടെത്താന്‍ സര്‍ക്കാരിനു കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി.
പുനരധിവാസത്തിന് പുതിയ സ്ഥലം വിദഗ്ധ സമിതി തീരുമാനിക്കട്ടെയെന്നും പുതിയ സ്ഥലം വെളിപ്പെടുത്താനാവില്ലെന്നും മുദ്ര വെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പുതിയ സ്ഥലം കണ്ടെത്താന്‍ കൂടുതല്‍ സമയം അനുവദിച്ച കോടതി അതുവരെ ആനയെ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കേസ് മെയ് മൂന്നിന് വീണ്ടും പരിഗണിക്കും. Readmore
കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ജനസംഖ്യ 1.56 ശതമാനം വര്‍ദ്ധിച്ച് 142.86 കോടിയിലെത്തിയതായി യുഎന്‍ ജനസംഖ്യ റിപ്പോര്‍ട്ട്. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും അല്ലെങ്കില്‍ 68 ശതമാനവും 15 നും 64 നും ഇടയില്‍ പ്രായമുള്ളവരാണ്. യുഎന്‍എഫ്പിഎ യുടെ സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ (എസ്ഡബ്ല്യുപി) റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഇക്കാര്യം പറയുന്നത്. Readmore
കഞ്ചാവ് വിറ്റതിന് വീട്ടമ്മയെ എക്‌സ്‌സൈ് അറസ്റ്റ് ചെയ്തു. മൈലാടുംപാറ സ്വദേശി വല്‍സയാണ് പിടിയിലായത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇവര്‍ കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വല്‍സയുടെ വീട്ടില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി.
സംസ്ഥാനത്ത് ഇന്നും തുടര്‍ച്ചയായി ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷ കേന്ദ്രം. പാലക്കാട് താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി വരെയും കോഴിക്കോട്, ആലപ്പുഴ 37 ഡിഗ്രി വരെയും ഉയരുമെന്നാണ് പ്രവചനം. അയേസമയം ചൂട് തുടരുന്നതിനിടെ ഇന്നു മുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും ഇടയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. പകല്‍ താപനില കുറയാനും ഇടയുണ്ട്. സംസ്ഥാനത്ത് പകല്‍ ചൂട് 37നും 40 ഡിഗ്രി സെല്‍സ്യസിനും ഇടയിലായിരിക്കും. ഇന്നലെ പാലക്കാട്ട് 40.1 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവുമുയര്‍ന്ന താപനിലയാണ് ഇത്.