Malayalam News Highlights: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളപൂശാന്‍ ലോകായുക്ത രചിച്ച സുദീര്‍ഘമായ മംഗളപത്രം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ ചവറ്റുകൊട്ടയില്‍ തള്ളുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സത്യത്തോടും നീതിയോടും ജനങ്ങളോടുമല്ല മറിച്ച് ഭരണാധികാരികളോടാണ് പ്രതിബദ്ധതയെന്ന് ലോകായുക്ത ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ചൂട് കൂടും. വിവിധ ജില്ലകളിലും ഉയര്‍ന്ന താപനില തന്നെ അനുഭവപ്പെടും. ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരാണ്. 43.5 ഡിഗ്രി സെല്‍ഷ്യസ്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്.
സുഷിര വാദ്യ വിദഗ്ദ്ധന്‍ പി ആർ സുരേഷ് അന്തരിച്ചു. 60 വയസായിരുന്നു. ഇന്നലെ വസതിയിൽ വച്ച് സ്ട്രോക്ക് ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ ആയിരുന്നു.
ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടില്‍ നാളെ പതിനൊന്നു മണിവരെ പൊതുദർശനം ഉണ്ടായിരിക്കും. പിന്നീട് സംസ്ക്കാരം പച്ചാളം ശ്മശാനത്തിൽ വച്ച് നടക്കും.
ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളപൂശാന്‍ ലോകായുക്ത രചിച്ച സുദീര്‍ഘമായ മംഗളപത്രം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ ചവറ്റുകൊട്ടയില്‍ തള്ളുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സത്യത്തോടും നീതിയോടും ജനങ്ങളോടുമല്ല മറിച്ച് ഭരണാധികാരികളോടാണ് പ്രതിബദ്ധതയെന്ന് ലോകായുക്ത ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം അട്ടക്കുളങ്ങര-തിരുവല്ലം റോഡിൽ കല്ലാട്ടുമുക്കിന് സമീപം, റോഡിനു കുറുകെ കലിങ്ക് നിർമിക്കുന്നതിനാൽ മെയ് 12 വരെ അട്ടക്കുളങ്ങര മുതൽ തിരുവല്ലം ഭാഗത്തേക്കുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തിരുവല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ മണക്കാട്-കൊഞ്ചിറവിള-തിരുവല്ലം റോഡ് വഴിയോ, മണക്കാട് നിന്നും ബൈപാസ് റോഡ് വഴിയോ പോകണം. തിരുവല്ലത്ത് നിന്നും അട്ടക്കുളങ്ങര ഭാഗത്തേക്കുളള വാഹനങ്ങൾക്ക് നിലവിലെ റോഡു വഴി കടന്നു പോകാവുന്നതാണ്.
കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സര്‍വീസ് നടത്തു. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യ ഘട്ടത്തില്‍ ഒന്നര വര്‍ഷം കൊണ്ട് 110 കിലോ മീറ്റര്‍ വേഗതയും, രണ്ടാം ഘട്ടത്തില്‍ 130 കിലോ മീറ്റര്‍ വേഗതയും കൈവരിക്കാന്‍ സൗകര്യമൊരുക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
വെയിലിലും കൂടുതൽ ചൂടുള്ളിടത്തും കളിക്കുകയോ ജോലി ചെയ്യുകയോ ചെയ്തശേഷം ശരീരത്തിന് അസാധാരണമായ ചൂട് തോന്നുന്നത് സൂര്യതപത്തിൻ്റെ ലക്ഷണമാകാം എന്നുള്ളതിനാൽ ഉടൻ ധാരാളം വെള്ളം കുടിക്കുകയും, വിശ്രമിക്കുകയും സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ ഉപദേശം തേടുകയും വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി റീത്ത അറിയിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകൾ അകാരണമായി തടഞ്ഞുവയ്ക്കുന്ന ഗവർണർമാരുടെ ഭരണഘടനാ വിരുദ്ധനടപടിക്കെതിരെ ഒന്നിച്ച് പോരാടാന്‍ കേരളവും തമിഴ്നാടും. ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന ഗവർണർമാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ തമിഴ്നാടിന് എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി.
യോജിച്ച പോരാട്ടത്തിന് പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൽ അയച്ച കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യൻ ജനാധിപത്യം എത്തി നിൽക്കുന്ന സന്നിഗ്ദമായ വഴിത്തിരിവിനെ ഓർമ്മിപ്പിച്ചാണ് സ്റ്റാലിൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ യാത്രയുടെ സമയക്രമവും നിരക്കും പുറത്ത്. ഏപ്രില്‍ 25-ാം തീയതിയാണ് ആദ്യ യാത്ര. പുലര്‍ച്ചെ 5.10-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ പ്രധാനമന്ത്രിയും യാത്ര ചെയ്തേക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
പുലര്‍ച്ചെ 5.10-ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ച തിരിഞ്ഞ് 12.10-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് രണ്ട് മണിക്കാണ് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്. 12 എക്കോണമി കോച്ചും രണ്ട് എക്സിക്യൂട്ടിവ് കോച്ചുമായിരിക്കും ട്രെയിനില്‍ ഉണ്ടാകുക. എക്കോണമി കോച്ചില്‍ 78 സീറ്റുകളും എക്സിക്യൂട്ടിവില്‍ 54 സീറ്റുകളും ഉണ്ട്.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ ബിജെപിയില്‍ ചേരാന്‍ ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. അജിത് പവാര്‍ എന്‍സിപി എംഎഎല്‍മാരുടെ യോഗം ചേര്‍ന്നുവെന്നതരത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ശരദ് പവാര്‍ പറഞ്ഞു. Redmore
കിഴക്കേക്കോട്ടയില്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് തീപിടിച്ച് 4 കടകള്‍ കത്തി നശിച്ചു. തൊട്ടടുത്ത കടകളില്‍നിന്ന് സാധനങ്ങള്‍ ഒഴിപ്പിച്ചു. ചെങ്കല്‍ചൂളയില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തി തീ ഭാഗികമായി അണച്ചു. അഗ്‌നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റാണ് സ്ഥലത്തെത്തിയത്.
സംസ്ഥാനത്ത് മില്‍മ പാലിന് വില കൂടും. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്. പാക്കറ്റിന് ഒരു രൂപയാണ് കൂട്ടുന്നത്. 29 രൂപയുണ്ടായിരുന്ന മില്‍മ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മില്‍മ സ്മാര്‍ട്ടിന് 25 രൂപയുമാകും. നാളെമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. Readmore
ഹരിയാനയിലെ കര്‍ണാലില്‍ അരി മില്‍ കെട്ടിടം തകര്‍ന്ന് വീണ് നാല് തൊഴിലാളികള്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് മൂന്ന് നില കെട്ടിടം തകര്‍ന്ന് അപകടമുണ്ടായത്. നിരവധി തൊഴിലാളികള്‍ കെട്ടിട്ടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പൊലീസും അഗ്‌നി രക്ഷാ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി. രക്ഷാപ്രാവര്‍ത്തനങ്ങള്‍ പുരോഗിമിക്കുകയാണ്. Readmore
അരിക്കൊമ്പന്‍ വിഷയത്തില്‍ കോടതിവിധി ലംഘിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. മാറ്റാന്‍ പുതിയസ്ഥലം കണ്ടുപിടിക്കാന്‍ നിര്‍ദേശം നല്‍കി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നാളെ റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അരികൊമ്പന്‍ വിഷയത്തിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേരളം ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ വിഷയത്തില്‍ ഇടപെടില്ലെന്നും വിദഗ്ധ സമിതി തീരുമാനമാണ് യുക്തിസഹമെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ചൂട് കൂടും. വിവിധ ജില്ലകളിലും ഉയര്‍ന്ന താപനില തന്നെ അനുഭവപ്പെടും. ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരാണ്. 43.5 ഡിഗ്രി സെല്‍ഷ്യസ്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്.