Malayalam News Highlights: കൊച്ചി: കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാര്‍ (32) ആണ് മരിച്ചത്. മാമോദീസ നടന്ന വീട്ടിലുണ്ടായ അടിപിടിയുടെ തുടര്‍ച്ചയായാണ് കൊലപാതകം. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇന്നലെയാണ് സംഭവം. നേരത്തെ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ അനില്‍ കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
“ദ വയറി”ന് നൽകിയ അഭിമുഖത്തിൽ അഴിമതിക്കും 2019 ലെ പുൽവാമ ആക്രമണത്തിനും മോദി സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് വിവാദങ്ങൾ പുത്തരിയല്ല. സജീവ രാഷ്ട്രീയത്തിലുള്ളപ്പോൾ തന്നെ നിലപാടുകൾ വെട്ടിത്തുറന്നുപറയുന്നതുവഴി ശ്രദ്ധേയനാണ് അദ്ദേഹം. 2017 മുതൽ, ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് വരെ ജമ്മു കശ്മീരിലും പിന്നീട് ഗോവയിലും മേഘാലയയിലും സേവനമനുഷ്ഠിച്ചു. 2017 മുതൽ ഗവർണർ പദവി വഹിച്ച കാലഘട്ടത്തിൽ അദ്ദേഹം കേന്ദ്രത്തിന് തലവേദന സൃഷ്ടിച്ചിരുന്നു.
ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ റീട്ടെയില്‍ സ്റ്റോര്‍ നാളെ മുംബൈയില്‍ തുറക്കും. ജിയോ വേള്‍ഡ് മാളില്‍ 22,000 സ്ക്വയര്‍ ഫീറ്റിലാണ് സ്റ്റോര്‍. രണ്ടാമത്തെ സ്റ്റോര്‍ ഒരുങ്ങിയിരിക്കുന്നത് ഡല്‍ഹിയിലാണ്. വ്യാഴാഴ്ചയാണ് ഡല്‍ഹിയിലെ സ്റ്റോര്‍ ഉപയോക്താക്കള്‍ക്കായി തുറന്ന് നല്‍കുന്നത്.
“ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് അവരുടെ താത്പര്യം അനുസരിച്ച് ലഭ്യമാക്കുന്നതിനാണ് സ്റ്റോര്‍ നിർമ്മിച്ചിരിക്കുന്നത്,” ബാന്ദ്ര കുർള കോംപ്ലക്‌സിൽ സ്റ്റോർ തുറക്കുന്നതിന് മുന്നോടിയായി ആപ്പിൾ റീട്ടെയിൽ സീനിയർ വൈസ് പ്രസിഡന്റ് ഡെയ്‌ഡ്രെ ഒബ്രിയൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസിലെ ഭിന്നവിധിയിൽ വിശദീകരണവുമായി ലോകായുക്ത. ദുരിതാശ്വാസനിധി കേസിലെ പരാതിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്. ശശികുമാറിനെ ‘പേപ്പട്ടി’ എന്നു വിളിച്ചെന്ന ആരോപണത്തിനും പത്രക്കുറിപ്പിലൂടെ ലോകായുക്ത വിശദീകരണം നൽകിയിട്ടുണ്ട്. ഇതാദ്യമായാണ് ലോകായുക്ത ഒരു വിഷയം വിശദീകരിച്ച് വാർത്താക്കുറിപ്പ് ഇറക്കുന്നത്.
ബെംഗളൂരു സ്ഫോടന കേസിലെ പ്രതി പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. മഅദനിക്ക് കേരളത്തിലേക്കു വരാൻ സുപ്രീം കോടതി അനുമതി നൽകി. ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കർണാടക പൊലീസിന്റെ സുരക്ഷയിലാണ് മഅദനി എത്തുക.
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ താപനില ഉയരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.
ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. കണ്ണൂർ, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിൽ 38 ഡിഗ്രി സെല്‍ഷ്യസും കോട്ടയം, ആലപ്പുഴ, എന്നീ ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസ് പ്രതി തീവ്ര മൗലികവാദിയാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍.ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്നും എഡിജിപി വ്യക്തമാക്കി. ഷാറൂഖ് സെയ്ഫി അങ്ങേയറ്റം തീവ്രവാദ ചിന്തയുള്ള ആളാണെന്ന് ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ബോധ്യപ്പെട്ടിരുന്നു. സാക്കീര്‍ നായിക്, ഇസ്സാര്‍ അഹമ്മദ് തുടങ്ങിയവരുടെയൊക്കെ വിഡിയോ ഷാറൂഖ് നിരന്തരം കണ്ടിരുന്നതായും ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയതായും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. Readmore
കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം – കണ്ണൂര്‍ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. കൊച്ചുവേളിയില്‍നിന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നാലെ ഇന്ന് രാവിലെ 5.10 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ട്രെയിന്‍ യാത്ര പുറപ്പെട്ടത്.7 മണിക്കൂര്‍ 10 മിനിട്ട് സമയമെടുത്ത് ട്രെയിന്‍ 12.20-ന് കണ്ണൂരിലെത്തി. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലാണ് ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ നിര്‍ത്തിയത്. Readmore
അരികൊമ്പന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. അരിക്കൊമ്പനെ പറമ്പികുളം ടൈഗര്‍ റിസര്‍വിലേക്ക് മാറ്റുന്നത് സംബന്ധിച്ച ഹെക്കോടതി നിര്‍ദേശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.
അരികൊമ്പനെ മാറ്റാനുള്ള ശിപാര്‍ശ വിദഗ്ധ സമിതിയാണ് നല്‍കിയതെന്ന് നിരീക്ഷിച്ചാണ് വിഷയത്തില്‍ ഇടപെടാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചത്. ഹൈകോടതി ഇടപെടല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈകോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യംപരിഗണിക്കാന്‍ സുപ്രീംകോടതി തയാറായില്ല. Readmore
ഏപ്രില്‍ 12 ന് ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ നാല് ജവാന്മാര്‍ കൊലപ്പെട്ട സംഭവത്തില്‍ ഒരു സൈനീകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 12 ന് പുലര്‍ച്ചെ നടന്ന വെടിവെപ്പിന് ശേഷം മുഖംമൂടി ധരിച്ച രണ്ട് പേര്‍ കുര്‍ത്ത പൈജാമ ധരിച്ച് സമീപത്തെ വനത്തിലേക്ക് ഓടുന്നത് കണ്ടതായി വ്യാജ മൊഴി നല്‍കിയ ദൃക്സാക്ഷിയാണ് ഇയാള്‍.
സൈനികന്റെ അറസ്റ്റ് സ്ഥിരീകരിച്ചതായി ഭട്ടിന്‍ഡ എസ്എസ്പി ഗുല്‍നീത് സിങ് ഖുറാന ഇന്ത്യന്‍ എക്സ്പ്രസിനോട് സ്ഥിരീകരിച്ചു. അതേസമയം ഇയാള്‍ നാല് ജവാന്മാരെ കൊലപ്പെടുത്തിയതിന്റെ കൃത്യമായ കാരണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഗുല്‍നീത് സിങ് ഖുറാന തയാറായില്ല. ഈ മാസം 12 ന് പുലര്‍ച്ചെ 4.35 നാണ് ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ വെടിവെയ്പുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ ഉറങ്ങുകയായിരുന്ന സാഗര്‍, കമലേഷ്, സന്തോഷ്, യോഗേഷ് എന്നീ ജവാന്മാരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. Readmore
കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാര്‍ (32) ആണ് മരിച്ചത്. മാമോദീസ നടന്ന വീട്ടിലുണ്ടായ അടിപിടിയുടെ തുടര്‍ച്ചയായാണ് കൊലപാതകം. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇന്നലെയാണ് സംഭവം. നേരത്തെ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ അനില്‍ കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.