Malayalam News Highlights:തൃശൂര്‍:തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും കുട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറവൂര്‍ സ്വദേശികളായ മരോട്ടിച്ചോട് തട്ടാന്‍പടി പുത്തന്‍പുരയില്‍ പത്മനാഭന്‍ (82) ഭാര്യ പാറുകുട്ടി (76) എന്നിവരാണ് മരിച്ചത്.
രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് കാറില്‍ പോവുകയായിരുന്നു പത്മനാഭനും കുടുംബവും. ഇവരുടെ പേരക്കുട്ടി അഭിരാമി (11), മകന്‍ ഷിജു (48 ) ശ്രീജ (42), ബസ് യാത്രക്കാരനായ തൃശൂര്‍ കാക്കശേരി സ്വദേശി സത്യന്‍ ( 53 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ അഭിരാമിയുടെ നില ഗുരുതരമാണ്.
മദ്യനയക്കേസില്‍ സെന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മടങ്ങി. ഒന്‍പത് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് കേജ്രിവാള്‍ പുറത്തിറങ്ങിയത്. കേസ് കെട്ടച്ചമച്ചതാണെന്നും വൃത്തികെട്ട രാഷ്ട്രിയത്തിന്റെ ബാക്കിപത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ 22-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് ജയം. 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 14 പന്ത് ബാക്കി നില്‍ക്കെയാണ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്.
സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നത്. വന്ദേഭാരത് എക്സ്പ്രസ് കേരളത്തിന് അനുവദിക്കപ്പെട്ടപ്പോൾ മലയാളികൾ എല്ലാവരും അഹ്ലാദിക്കുകയും സിപിഎമ്മും കോൺഗ്രസും ദുഖിക്കുകയുമാണ് ചെയ്തത്. കമ്മീഷൻ അടിക്കാൻ സാധിക്കാത്തതാണ് ഇരുമുന്നണികളുടേയും നിരാശയ്ക്ക് കാരണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് മംഗലുരു വരെ നീട്ടണമെന്നും റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈ- സ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ചു.
മുൻ എംപി അതിഖ് അഹമ്മദിന്റെയും സഹോദരൻ ഖാലിദ് അസിമിന്റെയും അഷ്‌റഫിന്റെയും കൊലപാതകത്തില്‍ അറസ്റ്റിലായ മൂന്ന് പേരും കുറ്റം സമ്മതിച്ചതായി പ്രയാഗ്‌രാജ് പൊലീസ്. അതിഖിനേയും ഖാലിദിനേയും കസ്റ്റഡിയില്‍ വിട്ടത് മുതല്‍ പിന്തുടരുന്നുണ്ടായിരുന്നെന്നും മൂവരും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
പ്രശസ്തി നേടുന്നതിന് വേണ്ടി ആതിഖിനെയും അഷ്‌റഫിനെയും കൊല്ലാൻ ആഗ്രഹിച്ചിരുന്നതായും പ്രതികള്‍ പൊലീസിനോട് തുറന്ന് പറഞ്ഞതായും വിവരമുണ്ട്.
വന്ദേ ഭാരത് സില്‍വര്‍ലൈനിന് ബദലല്ലല്ലെന്നും ഇന്നല്ലെങ്കില്‍ നാളെ സില്‍വര്‍ലൈന്‍ നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സില്‍വര്‍ലൈന്‍ കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അപ്പവുമായി കുടുംബശ്രീക്കാര്‍ സില്‍വര്‍ലൈനില്‍ തന്നെ പോകുമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ഏറ്റവും പിന്നണിയില്‍ നില്‍ക്കുന്ന സാമൂഹികജീവിതത്തിന്റെ ഭാഗമായിട്ടുള്ളവര്‍ക്ക് പോലും കെ.റെയില്‍ ആശ്രയിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുഡാനില്‍ സൈനികരും അര്‍ധ സൈനികരും തമ്മില്‍ ഏറ്റുമുട്ടലിനിടെ മലയാളി കൊല്ലപ്പെട്ടു. ആലക്കോട് കാക്കടവ് സ്വദേശി ആലിവേലില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ (48) ആണ് മരിച്ചത്. വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട്ട് ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു. ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദേശിച്ചിരുന്നു. Readmore
മുന്‍ എംപി വൈ എസ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിതൃസഹോദരന്‍ വൈ എസ് ഭാസ്‌കര്‍ റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തു. കടപ്പ എംപി വൈ എസ് അവിനാഷ് റെഡ്ഡിയുടെ പിതാവാണ് ഭാസ്‌കര്‍ റെഡ്ഡി.
കേസില്‍ ഇതുവരെ അറസ്റ്റിലായ അഞ്ചാമത്തെയാളായ ഭാസ്‌കര്‍ റെഡ്ഡിയെ ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയാണെന്നും പ്രാദേശിക സിബിഐ കോടതിയില്‍ ഹാജരാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി (ഗൂഢാലോചന), 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. Readmore
തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും കുട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറവൂര്‍ സ്വദേശികളായ മരോട്ടിച്ചോട് തട്ടാന്‍പടി പുത്തന്‍പുരയില്‍ പത്മനാഭന്‍ (82) ഭാര്യ പാറുകുട്ടി (76) എന്നിവരാണ് മരിച്ചത്.
രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് കാറില്‍ പോവുകയായിരുന്നു പത്മനാഭനും കുടുംബവും. ഇവരുടെ പേരക്കുട്ടി അഭിരാമി (11), മകന്‍ ഷിജു (48 ) ശ്രീജ (42), ബസ് യാത്രക്കാരനായ തൃശൂര്‍ കാക്കശേരി സ്വദേശി സത്യന്‍ ( 53 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ അഭിരാമിയുടെ നില ഗുരുതരമാണ്.