Malayalam News Highlights: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് സ്വദേശി പിടിയില്‍. ഇരുപത്തിയേഴുകാരനായ ഷിഹാബുദീനെ ഫോര്‍ട്ട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ യുവതിയെ ബൈക്കിലെത്തിയ പ്രതി കടന്നുപിടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഷിബാബുദീനിലേക്ക് എത്തിയത്.
കെ.എം.ഷാജിക്ക് ആശ്വാസം, പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി
മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിക്ക് ആശ്വാസം. അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആര്‍ ഹൈക്കോടതി റദാക്കി. അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ മാനേജ്മെന്റിൽ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി.
എലത്തൂർ ട്രെയിൻ തീവെയ്‌പ് കേസ്: ഷാരൂഖ് സെയ്ഫിയുമായി ഇന്ന് ഷൊര്‍ണൂരിൽ തെളിവെടുപ്പ്
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുക്കും. റെയിൽവേ സ്റ്റേഷൻ, കുളപ്പുള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ പ്രതിയെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതി തീയിട്ട കോച്ചിലെത്തിച്ചാണ് തെളിവെടുത്തത്.
തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് സ്വദേശി പിടിയില്‍. ഇരുപത്തിയേഴുകാരനായ ഷിഹാബുദീനെ ഫോര്‍ട്ട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ യുവതിയെ ബൈക്കിലെത്തിയ പ്രതി കടന്നുപിടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഷിബാബുദീനിലേക്ക് എത്തിയത്.
ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്‌ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. അഴിമതിയില്‍ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ട്. എന്നാല്‍ അറസ്റ്റ് വൈകുന്നത് ഗൗരവതരമായ വിഷയമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള നാല് ശതമാനം സംവരണം ഒഴിവാക്കാനുള്ള ബിജെപി നേതൃത്വത്തിലുള്ള കർണാടക സർക്കാരിന്റെ തീരുമാനം പ്രഥമദൃഷ്ട്യാ തെറ്റായ അനുമാനം അടിസ്ഥാനമാക്കിയാണെന്ന് സുപ്രീം കോടതി. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങളുടെ സംവരണം രണ്ട് ശതമാനം കൂടി ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തേയും സുപ്രീം കോടതി വിമര്‍ശിച്ചു.
ജയിലിൽ കഴിയുന്ന ഗുണ്ടാ–രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദും സഹായിയായ ഗുലാം എന്നയാളും ഉത്തർപ്രദേശിലെ ഝാൻസിയിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇരുവരും ഉമേഷ് പാൽ കേസിൽ പൊലീസ് തിരയുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ്.
“പ്രയാഗ്‌രാജിൽ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഇരുവരുടെയും തലയ്ക്കു അഞ്ച് ലക്ഷം രൂപ വീതം വിലയിട്ടിരുന്നു. യുപി എസ്ടിഎഫ് സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് അവർ കൊല്ലപ്പെട്ടത്, ”സ്പെഷ്യൽ അഡീഷണൽ ഡയറക്ടർ ജനറൽ (ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാർ പറഞ്ഞതായി, വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
കൊച്ചി: മാധ്യമപ്രവര്‍ത്തകൻ കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുകയെന്നത് ഗുരുതരമായ തെറ്റാണെന്നും സാധാരണ വാഹനാപകടം എന്ന നിലയില്‍ സംഭവത്തെ കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും ഇ ഡി കോടതിയില്‍ കോടതിയെ. ശിവശങ്കറിന്റെ വാദങ്ങള്‍ കോടതി തള്ളുകയും ചെയ്തു. ഒരേ വസ്തുതകളുടെ പേരില്‍ കേസെടുക്കുകയാണെന്നായിരുന്നു ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞത്. ആരോഗ്യനില മോശമാണെന്നുമുള്ള വാദവും കോടതി പരിഗണിച്ചില്ല.
ഉത്സവ നാളുകൾ അടുത്തിരിക്കെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ കാര്യത്തിൽ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ധർ. ഉത്സവ സീസണുകളിൽ കേരളത്തിൽ കോവിഡ് കേസുകൾ കൂടാറുണ്ട്. പെരുന്നാളും വിഷുവും ഒന്നിച്ചെത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം.
ബെംഗളുരു സ്ഫോടനക്കേസിൽ ജാമ്യത്തിൽ ഇളവ് തേടിയുള്ള പിഡിപി ചെയർമാൻ മഅദനിയുടെ ഹർജിയിൽ വാദം കേൾക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. കേരളത്തിലേക്ക് പോകാൻ പാടില്ലെന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്നും പിതാവിനെ കാണാൻ പോകണമെന്നും ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടണമെന്നുമാണ് മഅദനിയുടെ ആവശ്യം.
സംസ്ഥാനത്ത് ഇന്ന് മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.
അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്തിലെ അഡീഷനൽ സെഷൻസ് കോടതി ഇന്നു പരിഗണിക്കും. ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്നാണ് രാഹുലിന്റെ ആവശ്യം. സ്റ്റേ ലഭിച്ചാൽ രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെടും.
മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ പിഎഫ്‌ഐ പരാമര്‍ശങ്ങളില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ അബ്ദുല്‍ റഹീമാണ് ഡിജിപിക്ക് പരാതി നല്‍കിയത്.