Malayalam News Highlights: കോഴിക്കോട്: താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വെളുത്ത നിറത്തിലുള്ള സ്വിഫ്റ്റ് കാറിലാണ് പ്രവാസിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ കാറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ വ്യക്തമല്ല. മുഹമ്മദ് ഷാഫിയും ഷാഫിയെ തട്ടിക്കൊണ്ടുപോയവരും ഹവാല ഇടപാടുകള്‍ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഐ ജിയും എസ്പിയുമടക്കമുളളവര്‍ തമാരശേരി പൊലീസ് സ്റ്റേഷനില്‍ എത്തി. എന്നാല്‍ തട്ടിക്കൊണ്ട് പോയ ഷാഫിയെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു താമരശ്ശേരി പരപ്പന്‍പോയില്‍ സ്വദേശി മുഹമ്മദ് ഷാഫിയെയും ഭാര്യ സനിയയെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സനിയയെ പിന്നീട് റോഡില്‍ ഇറക്കിവിടുകയായിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ വിദേശത്തെ സാമ്പത്തിക ഇടപാടിന് മധ്യസ്ഥത വഹിച്ചതാവാമെന്നായിരുന്നു ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നത്.
ആം ആദ്മി പാര്‍ട്ടിക്ക് (എഎപി) ദേശീയ പാര്‍ട്ടി പദവി നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ), ഓള്‍ ഇന്ത്യ ത്രിണമൂല്‍ കോണ്‍ഗ്രസ് (എഐടിസി), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) എന്നീ പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി.
എഎപിയുടെ ദേശീയ പാർട്ടി പദവി സംബന്ധിച്ച് ഏപ്രിൽ 13-നകം ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കർണാടക ഹൈക്കോടതി കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്നാരോപിച്ചുള്ള കേസിലെ ഭിന്നവിധിക്കെതിരായുള്ള റിവ്യു ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും. ഭിന്നവിധി പറഞ്ഞ ബെഞ്ച് തന്നെയാണ് പരിഗണിക്കുന്നത്. 12-ാം തീയതി ഹര്‍ജി ലോകായുക്തയുടെ ഫുള്‍ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് റിവ്യു ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത്.
കോഴിക്കോട് കുന്ദമംഗലത്ത് 372 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കൊടിയത്തൂർ സ്വദേശി നസ്ലീൻ മുഹമ്മദ്, പെരുമണ്ണ സ്വദേശി സഹദ് എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കുന്ദമംഗലം പൊലീസും ജില്ലാ ആന്റി നാർക്കോട്ടക് സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
ജോസ് കെ മാണി എംപിയുടെ മകന്‍ കെ എം മാണി ജൂനിയര്‍ പ്രതിയായ വാഹനാപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. ഇന്നോവ കാര്‍ അമിതവേഗതയിലായിരുന്നെന്നും വാഹനമോടിച്ചിരുന്ന യുവാവ് ജോസ് കെ മാണിയുടെ മകനാണെന്ന് പറഞ്ഞതായും ദൃക്സാക്ഷിയായ ജോമോന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ജോമോന്റെ പ്രതികരണം.
”വണ്ടി പാളി മൂന്ന് പ്രാവശ്യം വട്ടം കറങ്ങി പോസ്റ്റിന് അടുത്തായി പോയി നിന്നു. ആ സമയത്താണ് ബൈക്കിൽ രണ്ട് പേർ വന്നത്. വാഹനമിടിച്ച് രണ്ട് പേരും നിലത്തേക്ക് വീഴുകയായിരുന്നു. അപ്പോഴേക്കും ജോസ് കെ മാണിയുടെ ബന്ധു സ്ഥലത്തെത്തി. അപ്പോള്‍ ജോസ് കെ മാണിയുടെ മകനാണ് താനെന്ന് വാഹനമോടിച്ചയാൾ പറഞ്ഞു,” ജോമോന്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം മുടങ്ങിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ചീഫ് സെക്രട്ടറിക്കും ഗതാഗതവകുപ്പ് സെക്രട്ടറിക്കും കോടതി നോട്ടിസയച്ചു. വ്യാഴാഴ്ച്ചയ്ക്കകം പെന്‍ഷന്‍ നല്‍കിയില്ലെങ്കില്‍ ഇരുവരും നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.
പെന്‍ഷന്‍ മുടങ്ങിയെന്ന ഒരു കൂട്ടം ജീവനക്കാരുടെ ഹര്‍ജിയാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദരന്‍ പരിഗണിച്ചത്. പെന്‍ഷന്‍ മുടങ്ങിയെന്ന ഹര്‍ജികളില്‍ എല്ലാ മാസവും അഞ്ചാം തീയതിക്കകം പെന്‍ഷന്‍ നല്‍കണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് വിരമിച്ച ജീവനക്കാര്‍ കോടതിയെ സമീപിച്ചത്. ബുധനാഴ്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് വിഷയം വീണ്ടും പരിഗണിക്കും.Readmore
ആലുവയില്‍ അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ചെങ്ങമനാട് സ്വദേശി ഷീജയും മകന്‍ ഒന്നര വയസുള്ള ആദവ് കൃഷ്ണയുമാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ആലുവയ്ക്കടുത്ത് പുറയാറിലാണ് സംഭവം.
യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ലണ്ടന്‍ വിമാനം തിരിച്ചറിക്കി. ഏപ്രില്‍ 10 തിങ്കളാഴ്ച വിമാനത്തിനുള്ളില്‍ ഒരു യാത്രക്കാരന്‍ കാബിന്‍ ക്രൂവിനെ ഇടിച്ചെന്നാരോപിച്ചാണ് എയര്‍ ഇന്ത്യ ലണ്ടനിലേക്കുള്ള വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. യാത്രക്കാരനെ ഡല്‍ഹി പോലീസിന് കൈമാറി, യാത്രക്കാരന്റെ തെറ്റായ പെരുമാറ്റത്തിനെതിരെ എയര്‍ ഇന്ത്യ പരാതി നല്‍കി. 225 യാത്രക്കാരുമായി ഇന്ന് രാവിലെ ആറരയോടെയാണ് ഡല്‍ഹി ഇന്ധിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ വിമാനം യാത്രതിരിച്ചത്. പറന്നുയര്‍ന്ന ഉടനായിരുന്നു സംഭവം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെച്ചൊല്ലി പ്രതിപക്ഷ നേതാക്കള്‍ തുടര്‍ച്ചയായി ആരോപണം നടത്തുന്നതില്‍ പ്രതികരിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. വ്യക്തികളുടെ വിദ്യാഭ്യാസ ബിരുദങ്ങള്‍ രാജ്യത്ത് രാഷ്ട്രീയ വിഷയങ്ങളായി ഉപയോഗിക്കുന്നത് എന്തിനാണെന്നാണ് ശരദ് പവാര്‍ ചോദിച്ചു.
''നങ്ങള്‍ തൊഴിലില്ലായ്മ, ക്രമസമാധാനം, വിലക്കയറ്റം എന്നിവ അഭിമുഖീകരിക്കുമ്പോള്‍ ആരുടെയെങ്കിലും വിദ്യാഭ്യാസ ബിരുദം രാജ്യത്ത് ഒരു രാഷ്ട്രീയ പ്രശ്‌നമാകണോ? ഇന്ന് മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നതകള്‍ സൃഷ്ടിക്കപ്പെടുകയാണ്. മഹാരാഷ്ട്രയില്‍ കാലവര്‍ഷക്കെടുതിയില്‍ കൃഷി നശിച്ചു. ഈ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ആവശ്യമാണ്, '' ശരദ് പവാര്‍ പറഞ്ഞതായി എ്എന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.Reamore
ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സംശയം. തീവയ്പിന് പിന്നാലെ എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് സഹായിയെന്നാണ് അന്വേഷണ സംഗത്തിന്റെ നിഗമനം. കണ്ണൂരില്‍ എത്തിയശേഷം ഷാറൂഖിനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നും വിവരം.
രണ്ടാം തീയതി പുലര്‍ച്ചെ 4.30 നാണ് ഷാറൂഖ് സെയ്ഫി ഷൊര്‍ണൂരിലെത്തുന്നത്. കണ്ണൂരിലേക്കുള്ള എക്സ്‌ക്യൂട്ടീവ് ട്രെയിനില്‍ കയറുന്നത് രാത്രി 7.17നും. പകല്‍ ഇതിനിടെയുള്ള സമയങ്ങളില്‍ ഷാറൂഖ് എവിടെയെല്ലാം പോയി, ആരെല്ലാമായി കൂടിക്കാഴ്ച നടത്തി തുടങ്ങിയവ അന്വേഷണ ഏജന്‍സികള്‍ വിശദമായി പരിശോധിക്കുകയാണ്. READMORE
താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വെളുത്ത നിറത്തിലുള്ള സ്വിഫ്റ്റ് കാറിലാണ് പ്രവാസിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ കാറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ വ്യക്തമല്ല. മുഹമ്മദ് ഷാഫിയും ഷാഫിയെ തട്ടിക്കൊണ്ടുപോയവരും ഹവാല ഇടപാടുകള്‍ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഐ ജിയും എസ്പിയുമടക്കമുളളവര്‍ തമാരശേരി പൊലീസ് സ്റ്റേഷനില്‍ എത്തി. എന്നാല്‍ തട്ടിക്കൊണ്ട് പോയ ഷാഫിയെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.