Malayalam News Highlights: കോഴിക്കോട് താമരശ്ശേരിയില്‍ ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. എകരൂല്‍ സ്വദേശി അജ്മലിനെയാണ് ഒടുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നേരത്തെ ഷാഫിയുടെ വീട്ടിലെത്തിയിരുന്നു. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം രണ്ടായി. ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
പരപ്പൻപൊയിൽ സ്വദേശി ഷാഫി, ഭാര്യ സെനിയ എന്നിവരെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഭാര്യയെ വഴിയില്‍ ഇറിക്കിവിട്ടെങ്കിലും ഷാഫിയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഷാഫിയെ കൊണ്ടുപോയ സംഘത്തെ കുറിച്ച് വിവരമില്ല. താമരശേരി പൊലീസ് അന്വേഷണം തുടങ്ങി.
ഈസ്റ്റര്‍ ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. അപരനെ സ്നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശം. സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നു. ഒത്തൊരുമയോടെ ഈ ഈസ്റ്റർ ദിനം ആഘോഷിക്കാം. ഏവർക്കും സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ, മുഖ്യമന്ത്രി കുറിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാഷ്ട്രീയമായി പരാജയപ്പെട്ടുവെന്ന് കേന്ദ്ര നിയമ-പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധി തന്റ രാഷ്ട്രീയ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വേണ്ടി ആളിക്കത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യന്‍ ഭരണഘടനയെ ധിക്കരിച്ചാല്‍ നടപടിയെടുക്കുമെന്നും കിരണ്‍ റിജിജു കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി.
കെ.എസ്.യു പുനസംഘടനയെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മാനദണ്ഡങ്ങള്‍ ലംഘിച്ച് ജംബോ കമ്മിറ്റിയെ നിയമിച്ചതില്‍ കെ.സുധാകരന്‍ ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാമും ജനറല്‍സെക്രട്ടറി െക.ജയന്തും കെ.എസ്.യുവിന്റെ മേല്‍നോട്ടച്ചുമതല ഒഴിഞ്ഞു. കെ.സി.വേണുഗോപാലും വി.ഡി.സതീശനും പുനസംഘടന അട്ടിമറിച്ചെന്ന് ഗ്രൂപ്പുകളും.
കൊച്ചിയില്‍ പട്ടാപ്പകല്‍ എടിഎം പൊളിക്കാന്‍ ശ്രമം. പനമ്പിള്ളി നഗറിലെ കൗണ്ടറിന്റെ ഒരു ഭാഗം പൊളിച്ചു. തടയാന്‍ ചെന്ന സെക്യൂരിറ്റി ജീവനക്കാരനുനേരെയും ആക്രമണ ശ്രമം ഉണ്ടായി. ഇതരസംസ്ഥാനക്കാരനായ പ്രതിയെ പൊലീസ് പിടികൂടി.
കോഴിക്കോട് താമരശ്ശേരിയില്‍ ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. എകരൂല്‍ സ്വദേശി അജ്മലിനെയാണ് ഒടുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നേരത്തെ ഷാഫിയുടെ വീട്ടിലെത്തിയിരുന്നു. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം രണ്ടായി. ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് പരപ്പന്‍പൊയില്‍ സ്വദേശി ഷാഫിയേയും ഭാര്യയേയും വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഭാര്യയെ വഴിയില്‍ ഇറിക്കിവിട്ടെങ്കിലും ഷാഫിയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറലും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന സി രാജഗോപാലാചാരിയുടെ ചെറുമകന്‍ സി ആര്‍ കേശവന്‍ ബിജെപിയില്‍ ചേര്‍ന്നു. ‘ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയില്‍ എന്നെ ഉള്‍പ്പെടുത്തിയതിന് മുതിര്‍ന്നവരോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് പ്രധാനമന്ത്രി തമിഴ്നാട്ടില്‍ ഉള്ള ഒരു ദിവസം,’ കേശവന്‍ ന്യൂഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിബിഐ, ഇഡി തുടങ്ങിയ ഏജന്‍സികളുടെ ഏകപക്ഷീയമായ ഇടപെടലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയും കുടുംബ രാഷ്ട്രീയവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നുവെന്നാണ് പ്രധാനമന്ത്രിയുടെ പരിഹാസം. ”ചില അഴിമതിക്കാരായ പാര്‍ട്ടികള്‍ അവരുടെ അഴിമതിയുടെ കണക്കുകള്‍ തുറക്കാതിരിക്കാന്‍ കോടതി വരെ പോയി. അവിടെ അവര്‍ക്ക് തിരിച്ചടി ലഭിച്ചു. തെലങ്കനയില്‍ നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാരിനെ കടന്നാക്രമിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തിന്റെ നിസ്സഹകരണം മൂലം പദ്ധതികള്‍ വൈകുന്നുവെന്ന് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. കോൺഗ്രസിന്റേയും വിവിധ ദ്രാവിഡ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധം.
ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെൻഡർ ക്ഷണിച്ചു. 48.56 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്കരിക്കുകയാണ് ലക്ഷ്യം.
സുഗതകുമാരിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറുംവാക്കായി. തലസ്ഥാനത്ത് കവി താമസിച്ചിരുന്ന വീട് വിറ്റുപോയി. പരിപാലനം അടക്കം വലിയ പ്രതിസന്ധികൾ മുന്നിൽ നിൽക്കെയാണ് 'വരദ' എന്ന വീട് വിൽക്കേണ്ടി വന്നതെന്ന് മകൾ ലക്ഷ്മി ദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിൽ വിവാദം. ചൊവ്വാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഒരുക്കിയ ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും പങ്കെടുത്തതിനെ ചൊല്ലിയാണ് വിവാദം.