Malayalam News Highlights: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും എ. രാജയെയും താരത്മ്യം ചെയ്ത എം.വി. ഗോവിന്ദന്റെ നടപടി ബാലിശമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. പ്രതികാര നടപടിയുടെ ഭാഗമായ മാനനഷ്ടകേസിന്റെ പുറത്താണ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതി നടപടി. എന്നാല്‍ എ. രാജയെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പട്ടികജാതി സംവരണതത്വങ്ങള്‍ അട്ടിമറിച്ച ക്രിമിനില്‍ കുറ്റത്തിന്റെ പേരിലാണ് കോടതി അയോഗ്യത കല്‍പ്പിച്ചത്. വോട്ടര്‍മാരെ വഞ്ചിച്ച രാജ ചെയ്ത തെറ്റുതിരുത്തി മാപ്പുപറയാന്‍ പോലും സിപിഎം തയാറായില്ല. പകരം എല്ലാ സംരക്ഷണവും നല്‍കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ മഴ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ സാധ്യത. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
കോണ്‍ഗ്രസില്‍ നേതൃസ്ഥാനം ഉണ്ടായിരുന്നുവെങ്കില്‍ 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം ചെറുപാര്‍ട്ടികളെ ഏല്‍പ്പിക്കുമായിരുന്നുവെന്ന് ശശി തരൂര്‍ എംപി. 2019ലെ അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയത് പ്രതിപക്ഷ ഐക്യത്തിന്റെ ആശ്ചര്യകരമായ തരംഗത്തിന് കാരണമായെന്ന് തരൂര്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. Readmore
ഐപിഎല്ലില്‍ സണ്‍റൈണ്‍സഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം. 204 വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 72 റണ്‍സിന്റെ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. Readmore
അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്റെ വജ്ജ്രായുധമായ ലോകായുക്ത, നീതിനിര്‍വഹണത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തില്‍ ലോകായുക്ത അടിയന്തരമായി രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. Readmore
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 204 റണ്‍സ് വിജയ ലക്ഷ്യം. ജോസ് ബട്‌ലര്‍, ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി കരുത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇന്നിങ്‌സ് തുടക്കത്തില്‍ 22 പന്തില്‍ 54 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മികച്ച ബാറ്റിങ് പ്രകനമാണ് കാഴ്ചവെച്ചത്. ബട്ട്ലര്‍- ജയ്‌സ്വാള്‍ സഖ്യം തുടക്കംമുതല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ ഹൈദരാബാദ് ബൗളര്‍മാര്‍ ബൗണ്ടറി കടന്നു. 20 പന്തില്‍ അര്‍ധസെഞ്ചുറി നേടി ജോസ് ബട്ലര്‍. Readmore
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും എ. രാജയെയും താരത്മ്യം ചെയ്ത എം.വി. ഗോവിന്ദന്റെ നടപടി ബാലിശമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. പ്രതികാര നടപടിയുടെ ഭാഗമായ മാനനഷ്ടകേസിന്റെ പുറത്താണ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതി നടപടി. എന്നാല്‍ എ. രാജയെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പട്ടികജാതി സംവരണതത്വങ്ങള്‍ അട്ടിമറിച്ച ക്രിമിനില്‍ കുറ്റത്തിന്റെ പേരിലാണ് കോടതി അയോഗ്യത കല്‍പ്പിച്ചത്. വോട്ടര്‍മാരെ വഞ്ചിച്ച രാജ ചെയ്ത തെറ്റുതിരുത്തി മാപ്പുപറയാന്‍ പോലും സിപിഎം തയാറായില്ല. പകരം എല്ലാ സംരക്ഷണവും നല്‍കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.
തൃശൂര്‍ അവണൂരില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം.അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്‍(57) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. രക്തം ഛര്‍ദിച്ച് അവശനായ ശശീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ശശീന്ദ്രന്റെ ഭാര്യയെയും അമ്മയയെയും വീട്ടിലെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അഞ്ചുപേര്‍ വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചിരുന്നു. ഇതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലിം ദുറാനി (88) അന്തരിച്ചു. ജനുവരിയില്‍ വീണതിനെ തുടര്‍ന്ന് തുടയെല്ല് പൊട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായി സഹോദരന്റെ വീട്ടില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.
‘മോദി’ പരാമര്‍ശത്തില്‍ രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ ഗാന്ധി. രാഹുലിന്റെ ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
2019-ലെ കേസിലാണ് മാര്‍ച്ച് 23-ാം തീയതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച് എച്ച് വെര്‍മ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2019 ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ടെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ശിക്ഷാവിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്സഭ അംഗത്വവും റദ്ദാക്കിയിരുന്നു.
രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 3,824 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18,389 ആയി വര്‍ധിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 4,953 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര (3,324), ഗുജറാത്ത് (2,294), ഡല്‍ഹി (1,216), ഹിമാചല്‍ പ്രദേശ് (1,196), തമിഴ്നാട് (836) എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതര്‍ വര്‍ധിക്കുന്നുണ്ട്.
ഒല്ലൂരിൽ നിന്നും വേളാങ്കണിയിലേക്ക് തീർത്ഥാടനത്തിന് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് മരണം. ഇന്ന് പുലര്‍ച്ചെ നാലരയോടെ തമിഴ്നാട് തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
രണ്ട് സ്ത്രീകളും എട്ട് വയസുള്ള ഒരു കുട്ടിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസില്‍ 51 യാത്രക്കാരാണ് ഉണ്ടായിരുന്നത്. നാല്‍പ്പതോളം പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പട്ടിക്കാടുള്ള കെ വി ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ മഴ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ സാധ്യത. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.