scorecardresearch
Latest News

Malayalam News Highlights: സംസ്ഥാനത്ത് ഇന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

Malayalam News Live Updates: ഹെൽത്ത് കാർഡ് നിർബന്ധമാക്കാനുള്ള സമയപരിധി പലതവണ സർക്കാർ നീട്ടി നൽകിയിരുന്നു

hotel, kerala news, ie malayalam

Malayalam News Highlights: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹോട്ടൽ- റസ്റ്ററന്‍റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരും ഹെൽത്ത് കാർഡുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഹെൽത്ത് കാർഡ് നിർബന്ധമാക്കാനുള്ള സമയപരിധി പലതവണ സർക്കാർ നീട്ടി നൽകിയിരുന്നു. ഭക്ഷ്യ വിഷബാധകളുടെ അടക്കം പശ്ചാത്തലത്തിലാണ് സർക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കി ഉത്തരവിറക്കിയത്.

Live Updates
19:59 (IST) 1 Apr 2023
PBKS vs KKR Live Score, IPL 2023: രസംകൊല്ലിയായി മഴ, കൊല്‍ക്കത്തക്കെതിരെ പഞ്ചാബിന് ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് വിജയം. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ സ്കോര്‍ 146-ല്‍ എത്തി നില്‍ക്കെ മഴ വില്ലാനാകുകയായിരുന്നു. ഇതോടെ മഴനിയമപ്രകാരം പഞ്ചാബ് ഏഴ് റണ്‍സിന് വിജയിച്ചു.

നേരത്തെ ഭാനുക രാജപക്സെ (50), ശിഖര്‍ ധവാന്‍ (40), സാം കറണ്‍ (26*) എന്നിവരുടെ മികവിലാണ് പഞ്ചാബ് 191 റണ്‍സ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ തിരിച്ചടി നേരിട്ടു. എന്നാല്‍ കൂറ്റനടികളുമായി ആന്ദ്രെ റസല്‍, വെങ്കിടേഷ് അയ്യര്‍, ശാര്‍ദൂല്‍ താക്കൂര്‍, സുനില്‍ നരെയിന്‍ എന്നിവര്‍ കൊല്‍ക്കത്തയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് മഴ പെയ്തത്.

19:01 (IST) 1 Apr 2023
‘പുതിയ മനുഷ്യനായി മാറിയിരിക്കുന്നു അദ്ദേഹം’; നവ്ജ്യോത് സിങ് സിദ്ദു ജയില്‍ മോചിതനായി

മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു ഇന്ന് ജയിൽ മോചിതനായി. 1988-ൽ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തെയും അടിപിടിയെയും തുടർന്ന് ഒരാൾ കൊല്ലപ്പെട്ട കേസിലാണ് സിദ്ദുവിന് ഒരു വര്‍ഷത്ത് തടവുശിക്ഷ സുപ്രീം കോടതി വിധിച്ചത്.

സിദ്ദുവിനെ കാത്ത് പാട്ട്യാല ജയിലിന് പുറത്ത് നൂറുകണക്കിന് പേരാണ് ഉണ്ടായിരുന്നത്. ജയിലിലെ നല്ല നടപ്പാണ് സിദ്ദുവിനെ നേരത്തെ മോചിതനാകാന്‍ സഹായിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോ‍ര്‍ട്ട് ചെയ്തു.

https://malayalam.indianexpress.com/news/he-is-a-changed-man-navjot-singh-sidhu-walks-out-of-patiala-jail-780241/

17:52 (IST) 1 Apr 2023
സുധാകരന്റെ നീക്കം ജനാധിപത്യവിരുദ്ധം; ബിജെപിക്ക് ശക്തിപകരാന്‍ ശ്രമിക്കുന്നു: എം വി ഗോവിന്ദന്‍

ദേവികുളം മണ്ഡലത്തില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ്‌ ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത് ജനാധിപത്യവിരുദ്ധവും, നിയമവാഴ്‌ചക്ക്‌ കളങ്കമേല്‍പ്പിക്കുന്നതുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുധാകരന്റെ നീക്കം. കേന്ദ്രം ഭരിക്കുന്ന ബിജെപി സമീപകാലത്ത്‌ സമാനമായ കേസുകളില്‍ കൈക്കൊണ്ടിട്ടുള്ള അമിതാധികാര പ്രയോഗങ്ങള്‍ക്ക്‌ ബലം നല്‍കുന്നതാണ്‌ കെപിസിസിയുടെ നിലപാടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

https://malayalam.indianexpress.com/kerala-news/cpm-state-secretary-mv-govindan-criticizes-k-sudhakaran-780159/

17:20 (IST) 1 Apr 2023
അസ്സോസിയേറ്റ് ഡയറക്ടർ ശ്രീഷോബ് അന്തരിച്ചു

അസോസിയേറ്റ് ഡയറക്ടർ ശ്രീഷോബ് അന്തരിച്ചു. ബെന്നി ആശംസ സംവിധാനം ചെയ്ത ഏല്യാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ്സ് , ഉത്തര ചെമ്മീൻ , നിപ്പ എന്നീ സിനിമകളിലും സെന്നൻ പള്ളാശ്ശേരി സംവിധാനം ചെയ്‌ത പറങ്കിമലയിലും സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് .

15:00 (IST) 1 Apr 2023
പിണറായി സർക്കാരിന്റെ ദുർഭരണത്താൽ ജനം പൊറുതിമുട്ടിയെന്ന് വിഡി സതീശൻ

പിണറായി സർക്കാരിന്റെ ദുർഭരണം കൊണ്ട് കേരളം രാജ്യത്തെ ഏറ്റവും കടക്കെണിയിലായ സംസ്ഥാനമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ കേരളത്തിലെ ജനത്തിന് മുകളിൽ കെട്ടിവെച്ച 5000 കോടി രൂപയുടെ നികുതിഭാരം ഇന്ന് മുതൽ നടപ്പാക്കി തുടങ്ങുന്നു. സംസ്ഥാനത്ത് ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം വരുത്തിവെച്ചാണ് ആഘോഷവും പരസ്യവുമായി സർക്കാർ രംഗത്ത് ഇറങ്ങിയതെന്നും അദ്ദേഹം വിമർശിച്ചു.

12:05 (IST) 1 Apr 2023
വയനാട്ടിൽ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

വയനാട്ടിൽ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ നടപടി. കുട്ടി ചികിത്സ തേടിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

11:18 (IST) 1 Apr 2023
കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം

ആനി ഹാൾ റോഡിലുള്ള ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ പാര്‍ക്കിങ് ഏരിയയിലെ കാറുകൾ കത്തിനശിച്ചു.

11:17 (IST) 1 Apr 2023
സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത ഗാന വിവാദം: 11 പേർക്കെതിരെ പൊലീസ് കേസെടുത്തു

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്കാര വിവാദത്തിൽ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേർക്കെതിരെയാണ് കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് എടുത്തത്.

Web Title: Malayalam news live updates april 01

Best of Express