മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഇടതു സ്ഥാനാര്‍ത്ഥി എംബി ഫൈസൽ. യുഡിഎഫിന്റെ വര്‍ഗീയ പ്രചരണം ഒരു പരിധി വരെ അവരെ സഹായിച്ചെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി പോലുള്ള പാർട്ടികളുമായി ലീഗ് ധാരണയുണ്ടാക്കിയതും അവര്‍ക്ക് സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

നോട്ടയ്ക്ക് മുവായിരത്തിലധികം വോട്ട് ലഭിച്ച തെരഞ്ഞെടുപ്പില്‍ ഇടതിനും യുഡിഎഫിനും വോട്ട് കൂടി. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. വോ​ട്ടെ​ണ്ണൽ പകുതി പിന്നിട്ടതോടെ മൂന്നര ലക്ഷത്തിലധികം വോ​ട്ടു​ക​ൾ നേ​ടി​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ലീ​ഡ് ഒന്നേകാൽ ലക്ഷം പിന്നിട്ടു. വേ​ങ്ങ​ര​യും മ​ല​പ്പു​റ​വും അ​ട​ക്ക​മു​ള്ള ലീ​ഗ് കോ​ട്ട​ക​ൾ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ കൈവിടാതിരുന്നതോടെ ലീ​ഡ് കു​തി​ച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ