Latest News

നൊബേൽ ജേതാവ് മലാല യൂസഫ്സായ് വിവാഹിതയായി; ചിത്രങ്ങൾ

ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ലളിതമായാണ് ചടങ്ങ് നടന്നത്

malala yousafzai husband, Malala Yousafzai, Malala Yousafzai wedding, Malala news, Malala wedding Birmingham, Malala Yousafzai twitter,Malala Yousafzai marriage, Malala Yousafzai husband, Malala Yousafzai news, Malala Yousafzai nobel prize, Malala Yousafzai pakistan, Malala husband, Malala Yousafzai husband news, Asser Malik, Ie malayalam

ലണ്ടൻ: നൊബേൽ പുരസ്‌കാര ജേതാവ് മലാല യൂസഫ്സായ് വിവാഹിതായി. അസ്സർ ആണ് വരന്‍. സമൂഹമാധ്യങ്ങളിലൂടെ മലാല തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.

ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ലളിതമായാണ് ചടങ്ങ് നടന്നത്. 24-കാരിയായ മലാലയും കുടുംബവും ബെര്‍മിങ്ഹാമിലാണ് താമസം.

“ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാന്‍ തീരുമാനിച്ചു. ബര്‍മിങ്ഹാമിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ലളിതമായ ചടങ്ങില്‍ നിക്കാഹ് നടത്തി. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണം,” വിവാഹ ചിത്രങ്ങൾ പങ്കുവച്ച് മലാല ട്വിറ്ററിൽ കുറിച്ചു.

വരന്റെ പേര് മാത്രമാണ് മലാല പങ്കുവച്ചത്. മറ്റു വിവരങ്ങളൊന്നും ട്വീറ്റിൽ ഉണ്ടായിരുന്നില്ല. എന്നാൽ വരൻ അസ്സർ മാലിക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജരാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി നിലകൊണ്ടതിന് 2012 ൽ പാക് താലിബാൻ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റതോടെയാണ് മലാല ലോകശ്രദ്ധ നേടിയത്. പതിനഞ്ചാം വയസിലായിരുന്നു അത്. ഇംഗ്ലണ്ടിലെ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച മലാല അവിടെനിന്നു തന്നെ ബിരുദം നേടി. 2014 ൽ പതിനേഴാം വയസിലാണ് മലാലയ്ക്ക് നൊബേൽ സമ്മാനം ലഭിച്ചത്.

Also Read: റഫാൽ ഇടപാട്: ഫ്രഞ്ച് മാധ്യമത്തിന്റെ വെളിപ്പെടുത്തലിനു പിറകെ വാക്പോരുമായി കോൺഗ്രസും ബിജെപിയും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Malala yousafzai asser wedding britain

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com