ല​ക്നോ: കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കിയ അ​ഖി​ലേ​ഷ് യാ​ദ​വി​ന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുലായംസിംഗ് യാദവ്. കോ​ണ്‍​ഗ്ര​സു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ണ്ടാ​ക്കി​യ കൂ​ട്ടു​കെ​ട്ട് സ​മാ​ജ്വാ​ദി പാ​ർ​ട്ടി​യു​ടെ നാ​ശ​ത്തി​നു കാ​ര​ണ​മാ​യെ​ന്ന് മു​ലാ​യം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നടിച്ചു. അഖിലേഷിനെ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത് വ​ൻ പി​ഴ​വാ​യി​രു​ന്നുവെന്നും അദ്ദേഹം പറഞ്ഞു.

“കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം പാര്‍ട്ടിയുടെ ശക്തി ക്ഷയിപ്പിച്ചു. കോ​ണ്‍​ഗ്ര​സ് സ​ഖ്യ​വു​മാ​യി മു​ന്നോ​ട്ട് പോ​ക​രു​തെ​ന്ന് അ​ഖി​ലേ​ഷി​നോ​ടു നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, അ​ഖി​ലേ​ഷ് അ​തു മാ​നി​ച്ചി​ല്ല. പാ​ർ​ട്ടി​യു​ടെ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം പാര്‍ട്ടിക്ക് തന്നെയാണ്. ജനങ്ങളെ കുറ്റം പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനേയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. ത​ന്‍റെ ജീ​വി​തം ത​ക​ർ​ക്കാ​ൻ എ​ന്തെ​ല്ലാം ചെ​യ്യാ​മോ അ​തെ​ല്ലാം കോ​ണ്‍​ഗ്ര​സ് ചെ​യ്തി​ട്ടു​ണ്ടെന്ന് അദ്ദേഹം പറഞ്ഞു. ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത പാ​ർ​ട്ടി​യു​മാ​യാ​ണ് അ​ഖി​ലേ​ഷ് സ​ഖ്യ​മു​ണ്ടാ​ക്കി​യ​തെ​ന്നും മു​ലാ​യം കു​റ്റ​പ്പെ​ടു​ത്തി.

സഹോദരനായ ശി​വ​പാ​ൽ യാ​ദ​വ് ക​ഴി​ഞ്ഞ​ദി​വ​സം പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചത് സംബന്ധിച്ച ചോദ്യത്തിന് എസ്പിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാവണം ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ