ചെന്നൈ: തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്റ്റാലിന് കത്തയച്ചു. എട്ട് കോടിയലധികം ജനങ്ങള്‍ സംസാരിക്കുന്ന തമിഴ് ഭാഷ ഔദ്യോഗിക ഭാഷയാക്കാന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും സ്റ്റാലിന് പറഞ്ഞു.
ഹിന്ദി ഭാഷാ വിവാദം ചര്‍ച്ചയായിരിക്കെയാണ് സ്റ്റാലിന് തമിഴ് വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴ് പ്രാചീന ഭാഷയാണെന്നും യുഎസില്‍ പോയപ്പോള്‍ താന്‍ തമിഴ് സംസാരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ പ്രസംഗിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന് തമിഴ് ഭാഷയ്ക്കായി രംഗത്തുവന്നിരിക്കുന്നത്.
Read Also: തമിഴ്നാടിന് വണക്കം; അമേരിക്കയിലും തമിഴ് സംസാരിച്ചെന്ന് മോദി
പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് സ്റ്റാലിന് പറഞ്ഞു. തമിഴിനെ പ്രാചീന ഭാഷയായി അംഗീകരിച്ച സ്ഥിതിയ്ക്ക് തമിഴിനെ ഔദ്യോഗിക ഭാഷയാക്കാനും കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും സ്റ്റാലിന് വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയുടെ ഭരണഭാഷ തമിഴ് ആക്കണമെന്നും സ്റ്റാലിന് പറഞ്ഞു.
“தமிழ்தான் உலகின் பழமையான மொழி” என்ற வரலாற்று உண்மையை பிரதமர் அவர்கள் ஏற்றுப் போற்றியிருப்பதை திமுக சார்பில் உளமார வரவேற்றுப் பாராட்டுகிறோம்.
இந்நேரத்தில், 8வது அட்டவணையில் உள்ள 22 மொழிகளையும் இந்தியாவின் ஆட்சிமொழிகளாக ஆக்க வேண்டும் என பிரதமர் அவர்களை கேட்டுக் கொள்கிறேன். pic.twitter.com/VVDPxWFNVc
— M.K.Stalin (@mkstalin) October 1, 2019
“തമിഴ് പ്രാചീന ഭാഷയാണ്. വര്‍ഷങ്ങളായി ഞങ്ങള്‍ ഇതു പറയുന്നു. തമിഴ് ഏറ്റവും പ്രാചീനമായ ഭാഷയാണെന്ന് ചരിത്രകാരന്മാരും ഗവേഷകരും സമ്മതിക്കുന്നു. എന്നാല്‍, 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേന്ദ്രം ശ്രമിക്കുന്നത് തമിഴിനെ അടിച്ചമര്‍ത്താനാണ്. സംസ്കൃതവും ഹിന്ദിയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഹിന്ദിയും സംസ്കൃതവും അറിയാത്ത തമിഴരില്‍ ഇത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണിത്. ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതിനിടയിലും പ്രധാനമന്ത്രി തമിഴിനെ അംഗീകരിച്ചത് വലിയ ആശ്വാസമാണ്” സ്റ്റാലിന് പറഞ്ഞു.