ന്യൂഡൽഹി: രാജ്യത്ത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പത്ത് കോടി പേർക്ക് തൊഴിൽ ലഭിക്കുമെന്ന് നീതി ആയോഗ്. മെയ്ക്ക് ഇൻ ഇന്ത്യ വഴി രാജ്യത്ത് വൻ സാങ്കേതിക വിപ്ലവം ആണ് നടക്കാൻ പോകുന്നതെന്ന് നീതി ആയോഗ് ചെയർമാൻ അനിൽ ശ്രീവാസ്തവ വിശദീകരിച്ചു.

കേന്ദ്ര സർക്കാർ മെയ്ക്ക് ഇൻ ഇന്ത്യ വഴി സാമ്പത്തിക വളർച്ചയ്ക്കുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. രാജ്യത്ത് നിക്ഷേപ അവസരങ്ങൾ തുറക്കുന്നതിനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഫലം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പത്ത് കോടി തൊഴിലവസരങ്ങളായി പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

2020 ആകുമ്പോഴേക്കും രാജ്യത്ത് ഒരു വസ്തുവും ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്നും, ഈ കാലത്തിനിടെ പത്ത് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ