scorecardresearch
Latest News

രാജ്യത്തെ 90 കോടി തൊഴിലാളികളില്‍ ഭൂരിഭാഗവും ജോലി അന്വേഷണം നിര്‍ത്തുന്നു: റിപ്പോര്‍ട്ട്

യുവാക്കൾക്കു തൊഴിലവസരം സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നത് വികസിത രാഷ്ട്ര പദവിയിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്കു തിരിച്ചടിയാകുമെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ധരിച്ചുള്ള ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു

labour force in india, job creation, unemployment,

ഇന്ത്യയിലെ തൊഴിലവസര പ്രശ്‌നം വലിയൊരു ഭീഷണിയായി മാറുമ്പോള്‍, ജോലി അന്വേഷിക്കാത്തവരുടെ എണ്ണം പെരുകുന്നു. ശരിയായ തൊഴില്‍ കണ്ടെത്താനാകാതെ നിരാശരായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ തൊഴില്‍ സേനയില്‍നിന്ന് പൂര്‍ണമായും പുറത്തുപോകുന്നതായാണ് മുംബൈയിലെ സ്വകാര്യ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ കണക്കുകള്‍ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായ ഇന്ത്യ, വളര്‍ച്ച കൈവരിക്കാന്‍ യുവ തൊഴിലാളികള്‍ക്കുമേല്‍ ‘വാതുവയ്പ്’ നടത്തുമ്പോള്‍ ഏറ്റവും പുതിയ കണക്കുകള്‍ ഭയാനകമായ ഒരു സൂചനയാണ്. 2017 നും 2022 നും ഇടയില്‍, മൊത്തത്തിലുള്ള തൊഴില്‍ പങ്കാളിത്ത നിരക്ക് 46 ശതമാനത്തില്‍നിന്ന് 40 ആയി കുറഞ്ഞു. സ്ത്രീകള്‍ക്കിടയിലെ കണക്ക് കൂടുതല്‍ ഭയാനകമാണ്. 21 ദശലക്ഷത്തോളം പേര്‍ തൊഴില്‍സേനയില്‍നിന്ന് അപ്രത്യക്ഷരായി. യോഗ്യരായ ജനസംഖ്യയുടെ ഒന്‍പതു ശതമാനം മാത്രമേ ജോലി ചെയ്യുന്നവരോ ജോലികള്‍ തേടുന്നവരോ ആയിട്ടുള്ളൂ.

ജോലി ചെയ്യാനുള്ള നിയമപരമായ പ്രായമുള്ള 90 കോടി ഇന്ത്യക്കാരില്‍ പകുതിയിലധികം പേരും (ഏകദേശം യുഎസിലെയും റഷ്യയിലെയും ജനസംഖ്യ കൂടിച്ചേര്‍ന്നത്) ഒരു ജോലി ആഗ്രഹിക്കുന്നില്ലെന്നു സിഎംഐഇ റിപ്പോര്‍ട്ട് പറയുന്നു.

”നിരുത്സാഹപ്പെട്ട തൊഴിലാളികളുടെ വലിയൊരു പങ്ക് സൂചിപ്പിക്കുന്നത്, യുവജനങ്ങള്‍ക്കു വാഗ്ദാനം ചെയ്യുന്ന വിഹിതം ഇന്ത്യ കൈവരിക്കാന്‍ സാധ്യതയില്ലെന്നാണ്,” ബെംഗളൂരുവിലെ സൊസൈറ്റി ജനറലെ ജിഎസ്സി പ്രൈവറ്റിന്റെ സാമ്പത്തിക വിദഗ്ധനായ കുനാല്‍ കുണ്ടു പറഞ്ഞു. കെ ആകൃതിയിലുള്ള വളര്‍ച്ചാ പാത അസമത്വത്തിന് കൂടുതല്‍ ഇന്ധനം നല്‍കുന്നു ഇടത്തരം വരുമാന കെണിയില്‍ ഇന്ത്യ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ രേഖകളില്‍ വ്യക്തമാണ്. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും 15 നും 64 നും ഇടയില്‍ പ്രായമുള്ളവരായതിനാല്‍, കൂലിപ്പണിക്ക് അപ്പുറം എന്തിനും മത്സരം കടുത്തതാണ്. സര്‍ക്കാരിലെ സ്ഥിരതയുള്ള തസ്തികളിലേക്കു പതിവായി ദശലക്ഷക്കണക്കിന് അപേക്ഷകരാണുണ്ടാവുന്നത്. കൂടാതെ മികച്ച എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ അന്തരഫലം പ്രായോഗികമായി പ്രവചനാതീതമാണ്.

തൊഴിലവസരങ്ങള്‍ക്കു മുന്‍ഗണന നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വളര്‍ച്ചയുടെ സുവര്‍ണ കാലഘട്ടത്തിനായി പരിശ്രമിക്കാന്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയെങ്കിലും അസാധ്യമായ ജനസംഖ്യാ കണക്ക് പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരിമിതമായ പുരോഗതിയാണു കൈവരിച്ചത്. മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2020 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, യുവാക്കളുടെ കുതിച്ചുചാട്ടത്തിനൊപ്പം മുന്നേറാന്‍, 2030 ഓടെ ഇന്ത്യ കുറഞ്ഞത് ഒന്‍പതു കോടി പുതിയ കാര്‍ഷികേതര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. അതിന് എട്ട്-എട്ടര ശതമാനം വരെ വാര്‍ഷിക ജിഡിപി വളര്‍ച്ച ആവശ്യമാണ്.

യുവാക്കൾക്കു തൊഴിലവസരം സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നത് വികസിത രാഷ്ട്ര പദവിയിലേക്കുള്ള സഞ്ചാരത്തിന് ഇന്ത്യയ്ക്കു തിരിച്ചടിയാകും.

ആപ്പിള്‍, ആമസോണ്‍ എന്നിവയെ ഉള്‍പ്പെടുത്തിക്കൊണ്ട് സമ്പദ്വ്യവസ്ഥയെ ഉദാരവല്‍ക്കരിക്കുന്നതില്‍ രാജ്യം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും ആശ്രിത അനുപാതം ഉടന്‍ ഉയരാന്‍ തുടങ്ങും. ജനസംഖ്യാപരമായ നേട്ടം കൊയ്യാനുള്ള മാര്‍ഗം രാജ്യത്തിന് നഷ്ടമായേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇന്ത്യക്കാര്‍ പ്രായമുള്ളവരായേക്കാം, എന്നാല്‍ സമ്പന്നരല്ല.

കോവിഡ് മഹാമാരിയ്ക്കു മുമ്പുള്ള തൊഴില്‍ കുറയുന്നകയാണ്. 2016-ല്‍, കള്ളപ്പണം ഇല്ലാതാക്കാനുള്ള ശ്രമം ചൂണ്ടിക്കാട്ടി ഭൂരിഭാഗം കറന്‍സി നോട്ടുകളും പിന്‍വലിച്ചതിനെത്തുടര്‍ന്ന് സമ്പദ്വ്യവസ്ഥ തകര്‍ന്നു. അതേ സമയം തന്നെ രാജ്യവ്യാപകമായി ജിഎസ്ടി ഏര്‍പ്പെടുത്തിയത് മറ്റൊരു വെല്ലുവിളി ഉയര്‍ത്തി. അനൗപചാരിക സമ്പദ്വ്യവസ്ഥയില്‍നിന്ന് ഔപചാരിക സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റവുമായി പൊരുത്തപ്പെടാന്‍ ഇന്ത്യ പാടുപെടുകയാണ്.

തൊഴിലാളികളുടെ പങ്കാളിത്തം കുറയുന്നതിന്റെ വിശദീകരണങ്ങള്‍ വ്യത്യസ്തമാണ്. തൊഴിലില്ലാത്ത ഇന്ത്യക്കാര്‍ പലപ്പോഴും വിദ്യാര്‍ത്ഥികളോ വീട്ടമ്മമാരോ ആണ്. അവരില്‍ പലരും വാടക വരുമാനം, പ്രായമായ വീട്ടുകാരുടെ പെന്‍ഷന്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം എന്നിവ കൊണ്ടാണ് ജീവിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 49 ശതമാനമാണ് സ്ത്രീകളെങ്കിലും അവരുട സംഭാവന സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ 18 ശതമാനം മാത്രമാണ്, അതായത് ആഗോള ശരാശരിയുടെ പകുതിയോളം.

”പ്രതികൂല സാഹചര്യങ്ങള്‍ കാരണം സ്ത്രീകള്‍ കൂടുതലയി തൊഴില്‍ സേനയുടെ ഭാഗമാവുന്നില്ല. ഉദാഹരണത്തിന്, പുരുഷന്മാര്‍ അവരുടെ ജോലിയിലെക്കാന്‍ ട്രെയിനുകള്‍ മാറാന്‍ തയാറാണ്. സ്ത്രീകളുടെ കാര്യത്തില്‍ അതിനുള്ള സന്നദ്ധത കുറവാണ്. ഇത് വളരെ വലിയ തോതിലാണ് സംഭവിക്കുന്നത്,”സിഎംഐഇയിലെ മഹേഷ് വ്യാസ് പറഞ്ഞു.

പ്രശ്നപരിഹാരത്തിനായി സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത് ഉള്‍പ്പെടെയുള്ള നടപടികളുമായി സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി സ്ത്രീകളെ സ്വതന്ത്രരാക്കുന്നതിലൂടെ തൊഴില്‍ പങ്കാളിത്തം മെച്ചപ്പെടുമെന്നാണു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപകാല റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Majority of indias 900 million workforce stop looking for jobs