ന്യൂഡൽഹി: ന്യൂഡൽഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ സുരക്ഷ പിഴവ് അടയാളപ്പെടുത്തി കത്തിയുമായി സ്പൈസ് ജെറ്റ് വിമാനത്തിൽ യുവാവ് കയറി. പിന്നീട് താൻ ഒരു കത്തിയുമായാണ് വിമാനത്തിൽ കയറിയതെന്ന് കാബിൻ ക്രൂവിനോട് സ്വയം വെളിപ്പെടുത്തിയ യുവാവ് വിമാനത്തിൽ നിന്ന് ഇറങ്ങിപ്പോയി.

ഡൽഹിയിൽ നിന്നും ഗോവയിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനത്തിലായിരുന്നു അസ്വാഭാവിക സംഭവങ്ങൾ അരങ്ങേറിയത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഈ സംഭവം പുറത്തുവിട്ടത്.

വിമാനത്തിലെ ജീവനക്കാർ ഉടൻ തന്നെ ഇക്കാര്യം സിഐഎസ്എഫ് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇയാളെ പിന്നീട് വിമാനത്തിൽ നിന്നും ഇറക്കി വിമാനത്താവള പൊലീസിന് കൈമാറി.

വിശദമായ പരിശോധനകൾക്ക് ശേഷമാണ് വിമാനം ഗോവയിലേക്ക് പുറപ്പെട്ടത്. സുരക്ഷ പിഴവിനെ കുറിച്ച് വിമാനത്താവള അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ