കീ​വ്: യു​ക്രൈ​നി​ൽ ആ​യു​ധ​ശാ​ല​യി​ൽ വൻ സ്ഫോടനം. 30,000 പേ​രെ സ​മീ​പ​പ്ര​ദേ​ശ​ത്തു​നി​ന്നും ഒ​ഴി​പ്പി​ച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്ന ഡി​പ്പോ​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. വി​നി​റ്റ്സി​യ ഒ​ബ്ലാ​സ്റ്റി​ൽ ക​ലി​നി​വ്ക​യി​ലെ സൈ​ന്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​യു​ധ ഡി​പ്പോ​യി​ലാ​യി​രു​ന്നു സം​ഭ​വം.

വ​ലി​യ ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​ന​ത്തി​നു സ​മാ​ന​മാ​യ പൊ​ട്ടി​ത്തെ​റി​യാ​ണ് ഉ​ണ്ടാ​യ​ത്. റോ​ക്ക​റ്റു​ക​ളും ടാ​ങ്ക് ഷെ​ല്ലു​ക​ളും ആ​യു​ധ​ശാ​ല​യു​ടെ നാ​ലു​പാ​ടും ചി​ത​റി​ത്തെ​റി​ച്ചു. ആ​യു​ധ​ശാ​ല​യി​ൽ 200,000 ട​ൺ സ്ഫോ​ട​ക​വ​സ്തു​ക്ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ആ​യു​ധ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്ന ഗോ​ഡൗ​ണ്‍ പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. ഭീ​ക​ര​മാ​യ വി​ധ​ത്തി​ൽ അ​ഗ്നി​ഗോ​ള​ങ്ങ​ൾ ആ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ന്നു​പൊ​ങ്ങി. വി​നി​റ്റ്സി​യ ഒ​ബ്ലാ​സ്റ്റി​ലി​നു മു​ക​ളി​ലൂ​ടെ വ്യോ​മ​പാ​ത പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook