ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ കൊക്കാപേട്ടിലെ ഫാം ഹൗസില്‍ വലിയ തീപിടുത്തം. ചിരഞ്ജീവിയും നയന്‍താരയും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം ‘സൈരാ നരസിംഹ റെഡ്ഡി’യുടെ ചിത്രീകരണം നടക്കുന്ന ലൊക്കേന്‍ കൂടിയാണ് ഇവിടം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. ചിത്രീകരണമില്ലാത്ത ദിവസമായതിനാല്‍ ആളപാടമില്ല. എന്നാല്‍ ഫാം ഹൗസിന്റെ വലിയൊരു ഭാഗം തന്നെ കത്തി നശിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സെറ്റും ഭാഗികമായി നശിച്ചു.
Massive fire in megastar #Chiranjeevi's farmhouse in Kokapet on the outskirts of #Hyderabad where shooting for #SyeraaNarasimhareddy is on. Fire erupted because of short circuit. Luckily, no one was injured as it was on off day. @SrBachchan pic.twitter.com/vsIIJBjpZI
— krishnamurthy (@krishna0302) May 3, 2019
No one injured in the fire accident #chiranjeevi #SYeRaa pic.twitter.com/snzoIoOZ9y
— Filter Kaapi (@FilterKaapiLive) May 3, 2019
Fire Accident in Sye raa sets
Movie shooting may be late#SyeraaNarasimhareddy pic.twitter.com/OI467QhsjO
— Jagadeesh Cherry (@JagadeeshCherr9) May 3, 2019
രായല്‍സീമയിലെ സ്വാന്തന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിരഞ്ജീവിയുടെ ഗുരുവിന്റെ റോളിലാണ് അമിതാഭ് ബച്ചന് എത്തുന്നത്.
Read More: രാജകുമാരിയായി നയന്‍താര: ‘സൈരാ നരസിംഹ റെഡ്ഡി’ഫസ്റ്റ് ലുക്ക്
സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ‘സൈരാ നരസിംഹ റെഡ്ഡി’ നിര്‍മ്മിക്കുന്നത് രാം ചരണിന്റെ നിര്‍മ്മാണക്കമ്പനിയായ കൊനിടെല പ്രോഡക്ഷന്‍ കമ്പനിയാണ്. കിച്ചാ സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സംഗീത സംവിധാനം എ.ആര്.റഹ്മാന്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും എന്നറിയുന്നു.