scorecardresearch

നാല് അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിലയിൽ വൻ ഇടിവ്

ഇന്ത്യൻ മരുന്ന് കമ്പനികൾ സ്വന്തമായി മരുന്നുകൾ നിർമ്മിക്കാൻ തുടങ്ങിയതോടെ മരുന്നുകളുടെ വില 100 മടങ്ങ് കുറഞ്ഞു.  

ഇന്ത്യൻ മരുന്ന് കമ്പനികൾ സ്വന്തമായി മരുന്നുകൾ നിർമ്മിക്കാൻ തുടങ്ങിയതോടെ മരുന്നുകളുടെ വില 100 മടങ്ങ് കുറഞ്ഞു.  

author-image
Anonna Dutt
New Update
Hospital Medicine

Express Photo. Amit Chakravarthy

അപൂർവ രോഗങ്ങളുടെ ചികിത്സയിലെ പ്രധാന തടസ്സങ്ങളിലൊന്നാണ് മരുന്നിന്‍റെ വില.  അത് കണക്കിലെടുത്താണ് ഇന്ത്യൻ മരുന്ന് കമ്പനികൾ സ്വന്തമായി മരുന്നുകൾ നിർമ്മിക്കാൻ തുടങ്ങിയത്. കുറഞ്ഞത് നാല് രോഗാവസ്ഥകൾക്കുള്ള- ടൈറോസിനേമിയ ടൈപ്പ് 1, ഗൗച്ചേഴ്സ് ഡിസീസ്, വിൽസൺസ് ഡിസീസ്, ഡ്രാവെറ്റ്-ലെനോക്സ് ഗാസ്റ്റൗട്ട് സിൻഡ്രോം മരുന്നുകളുടെ വില 100 മടങ്ങ് കുറഞ്ഞു.  

Advertisment

നാല് മരുന്നുകൾ കൂടി - സമാന കോമ്പിനേഷന്‍ ഉള്ള, ഇറക്കുമതി ചെയ്ത മരുന്നിനേക്കാള്‍  വിലകുറഞ്ഞത് - 2024 ന്‍റെ തുടക്കത്തിൽ ലഭ്യമാകാൻ സാധ്യതയുണ്ട്.

അപൂർവ രോഗങ്ങൾക്ക് പുറമേ, സിക്കില്‍ രോഗത്താൽ ബുദ്ധിമുട്ടുന്ന 5 വയസ്സ് വരെയുള്ള കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ ഹൈഡ്രോക്‌സിയൂറിയയ്‌ക്ക് ഓറല്‍ സൊലൂഷന്‍ നിർമ്മിക്കാനും സർക്കാർ മരുന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

"ഹൈഡ്രോക്‌സിയൂറിയയ്‌ക്കുള്ള ക്യാപ്‌സ്യൂൾ അല്ലെങ്കിൽ ടാബ്‌ലെറ്റ് എളുപ്പത്തിൽ ലഭ്യമാണെങ്കിലും, ഓറല്‍ സൊലൂഷന്‍ ലഭ്യമല്ല. ഓറൽ സസ്‌പെൻഷന്റെ വില ഏകദേശം 840 ഡോളർ അല്ലെങ്കിൽ 100 ​​മില്ലി ബോട്ടിലിന് 70,000 രൂപ. അകംസ് ഡ്രഗ്‌സ് ഇതിനകം ഡ്രഗ് റെഗുലേറ്ററിൽ നിന്നുള്ള അംഗീകാരത്തിനായി അപേക്ഷിച്ചിട്ടുണ്ട്, 2024 മാർച്ച് മുതൽ വിപണിയിൽ വരാൻ സാധ്യതയുണ്ട്. ഒരു കുപ്പിക്ക് ഏകദേശം 405 രൂപ വിലവരും," ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertisment

കരൾ, പ്ലീഹ, എല്ലുകൾ എന്നിവയിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന 'ഗൗച്ചേഴ്‌സ് ഡിസീസ്' ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എലിഗ്ലസ്റ്റാറ്റ് ക്യാപ്‌സ്യൂളുകളുടെ വില 1.8 കോടി രൂപയിൽ മുതല്‍ 3.6 കോടി രൂപയായിയിരുന്നത്, 3 ലക്ഷം-6 ലക്ഷം രൂപയായി കുറഞ്ഞു.

കോർണിയ, കരൾ, മസ്തിഷ്കം എന്നിവയിൽ അമിതമായ കോപ്പര്‍ അടിഞ്ഞു കൂടി മാനസികരോഗ ലക്ഷണങ്ങളിലേക്ക് നയിക്കുന്ന 'വിൽസൺസ് ഡിസീസ്' ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ട്രൈന്റയിൻ ക്യാപ്‌സ്യൂളുകളുടെ 2.2 കോടി രൂപയിൽ നിന്ന് 2.2 ലക്ഷം രൂപയായി കുറഞ്ഞു.

തൈരോസിനീമിയ ടൈപ്പ് 1 ചികിത്സയ്ക്കായി ഇറക്കുമതി ചെയ്യുന്ന നിറ്റിസിനോണ്‍ ക്യാപ്‌സ്യൂളുകൾക്ക് പ്രതിവർഷം ഏകദേശം 2.2 കോടി രൂപ ചിലവാകും.  രണ്ട് ഇന്ത്യൻ കമ്പനികൾ മരുന്ന് ഉല്‍പ്പാദനം തുടങ്ങിയതോടെ ഇത് പ്രതിവർഷം 2.5 ലക്ഷം രൂപയായി കുറഞ്ഞു.  

ഒരു എൻസൈം ഇല്ലാത്തതിനാൽ ശരീരത്തിന് അമിനോ ആസിഡിനെ ബ്രേക്ക്‌ ചെയ്യാന്‍ കഴിയാത്ത ഒരു ഉപാപചയ അവസ്ഥയാണ് തൈരോസിനീമിയ ടൈപ്പ് 1.  ഈ അവസ്ഥ ഗുരുതരമായ കരൾ രോഗങ്ങൾക്ക് കാരണമാകും.

Read Here: Major drop in cost of drugs for 4 rare diseases after Indian companies begin production

Medicine News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: