Latest News

ഖേൽരത്‌ന പുരസ്‌കാരം: രാജീവ് ഗാന്ധിയുടെ പേര് മാറ്റി, ഇനി മേജർ ധ്യാൻ ചന്ദ് ഖേൽരത്‌ന

“രാജ്യത്തെ പൗരന്മാരുടെ വികാരത്തെ മാനിച്ചാണ്” ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റാനുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു

major dhyan chand khel ratna award, rajiv gandhi khel ratna award, khel ratna award name, indian express, narendra modi, modi rajiv gandhi major dhyan chand,ie malayalam

ന്യൂഡൽഹി: രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം ഇനിമുതൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്‌കാരം എന്നായിരിക്കും അറിയപ്പെടുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. “രാജ്യത്തെ പൗരന്മാരുടെ വികാരത്തെ മാനിച്ചാണ്” ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റാനുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“മേജർ ധ്യാൻ ചന്ദിന്റെ പേരിൽ ഖേൽരത്‌ന പുരസ്‌കാരം നൽകണമെന്ന് ഇന്ത്യയിലെമ്പാടുമുള്ള പൗരന്മാരിൽ നിന്ന് നിരവധി അഭ്യർത്ഥനകൾ എനിക്ക് ലഭിക്കുന്നുണ്ട്. അവരുടെ ആശയത്തിനു ഞാൻ നന്ദി പറയുന്നു. അവരുടെ വികാരത്തെ മാനിച്ച്, ഖേൽരത്ന പുരസ്‌കാരം മേജർ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്‌കാരം എന്ന് വിളിക്കപ്പെടും! ജയ് ഹിന്ദ്!” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

1991-1992ൽ ആണ് ഖേൽരത്ന പുരസ്‌കാരം വരുന്നത്, ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദാണ് ആദ്യമായി ഖേൽരത്ന നേടിയത്. പിന്നീട് ലിയാൻഡർ പേസ്, സച്ചിൻ തെൻഡുൽക്കർ, ധനരാജ് പിള്ള, പുല്ലേല ഗോപിചന്ദ്, അഭിനവ് ബിന്ദ്ര, അഞ്ജു ബോബി ജോർജ്, മേരി കോം, റാണി രാംപാൽ എന്നിവരും നേടി.

പുനർനാമകരണം ചെയ്ത ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്‌കാരം 25 ലക്ഷം രൂപ സമ്മാനത്തോടെയാണ് നൽകുന്നത്.

Also read: Tokyo Olympics 2020: പൊരുതി വീണു; വനിതാ ഹോക്കിയിൽ വെങ്കലമില്ലാതെ മടക്കം

ഖേൽരത്‌ന പുരസ്‌കാരത്തിന് പുറമെ, കായികരംഗത്തെ ആജീവനാന്ത നേട്ടത്തിനുള്ള പരമോന്നത പുരസ്കാരവും ധ്യാൻ ചന്ദ് പുരസ്‌കാരം എന്നാണ് അറിയപ്പെടുന്നത്. 2002ൽ ആണ് ഇത് സ്ഥാപിതമായത്. ന്യൂഡൽഹിയിലെ നാഷണൽ സ്റ്റേഡിയം 2002ൽ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Major dhyan chand khel ratna award rajiv gandhi

Next Story
രാജ്യത്ത് 44,643 പേർക്ക് കൂടി കോവിഡ്; 464 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express