ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് എയിംസ് ആശുപത്രിയില്‍ തീപിടിത്തം. തീയണയ്ക്കാന്‍ അഗ്നിരക്ഷാ സേനയുടെ 34 വാഹനങ്ങള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. തീപിടത്തത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല.
ആശുപത്രിയിലെ പിസി ബ്ലോക്കിലെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ ചികിത്സിപ്പിക്കുന്ന ഇടമല്ലിത്. ഡോക്ടര്‍മാരുടെ മുറികളും ലാബുകളുമാണ് ഇവിടെയുള്ളത്. ഇതോടെ എമര്‍ജന്‍സി ലാബ് അടച്ചിട്ടിരിക്കുകയാണ്.
ഒരു വാര്‍ഡിലേക്കും തീപടര്ന്നിട്ടില്ലെന്നും എമര്‍ജന്‍സി ലാബിലാണ് തീപിടിത്തമുണ്ടായതെന്നും സംഭവ സമയത്ത് ലാബില്‍ രോഗികളാരുമുണ്ടായിരുന്നില്ലെന്നും എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ദീപ് ഗലേറിയ അറിയിച്ചു.
അതേസമയം, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ എയിംസില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മറ്റൊരു കെട്ടിടത്തിലാണ് അദ്ദേഹം ചികിത്സ തേടുന്നത്. അദ്ദേഹം സുരക്ഷിതനാണെന്നും അധകൃതര്‍ അറിയിച്ചു.
Read Here: Delhi: Major blaze breaks out at AIIMS, no casualties reported