scorecardresearch

ട്രാക്ക് നവീകരണം, ഫണ്ട് അപര്യാപ്തത: നാലില്‍ മൂന്ന് പ്രാധാന അപകടങ്ങളും ട്രെയിന്‍ പാളം തെറ്റിയത്: സിഎജി റിപ്പോര്‍ട്ട്

217 ട്രെയിന്‍ അപകടങ്ങളില്‍ 163 എണ്ണവും റെയില്‍ പാളം തെറ്റിയത് മൂലമാണെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നു

217 ട്രെയിന്‍ അപകടങ്ങളില്‍ 163 എണ്ണവും റെയില്‍ പാളം തെറ്റിയത് മൂലമാണെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നു

author-image
WebDesk
New Update
odisha-featured,train accident

odisha

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാദൗത്യം പൂര്‍ത്തിയാപ്പോള്‍ മരണസംഖ്യ 288 ല്‍ എത്തിയതായാണ് ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. അപകടത്തിന് പിന്നാലെ പുറത്തുവന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (സിഎജി) ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 2017-18 നും 2020-21 നും ഇടയില്‍ രാജ്യത്തുടനീളമുള്ള 217 ട്രെയിന്‍ അപകടങ്ങളില്‍ അധികവും ട്രെയിന്‍ പാളം തെറ്റിത് മൂലമാണെന്നാണ്. നാലില്‍ മൂന്ന് പ്രാധാന അപകടങ്ങളും ട്രെയിന്‍ പാളം തെറ്റിയത് മൂലമുണ്ടായ അപകടങ്ങളാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

Advertisment

ഇന്ത്യന്‍ റെയില്‍വേയിലെ പാളം തെറ്റല്‍ സംബന്ധിച്ച പെര്‍ഫോമന്‍സ് ഓഡിറ്റ് 2022 ഡിസംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പാളം തെറ്റുന്നതിന്റെ പ്രധാന ഘടകം പാളങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നു. ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്നത് വര്‍ഷങ്ങളായി കുറഞ്ഞുവെന്നും ഈ ഫണ്ടുകള്‍ പോലും പൂര്‍ണ്ണമായി വിനിയോഗിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

217 ട്രെയിന്‍ അപകടങ്ങളില്‍ 163 എണ്ണവും റെയില്‍ പാളം തെറ്റിയത് മൂലമാണെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നു, ഇത് മൊത്തം കണക്കുകളുടെ 75 ശതമാനമാണ്. ട്രെയിനുകളിലെ തീപിടിത്തം മൂലമുള്ള അപകടങ്ങള്‍ (20), ആളില്ലാ ലെവല്‍ ക്രോസിംഗുകളിലെ അപകടങ്ങള്‍ (13), കൂട്ടിയിടികള്‍ (11), ആളുള്ള ലെവല്‍ ക്രോസിംഗിലെ അപകടങ്ങള്‍ (8), മറ്റുളളവ (2) എന്നിങ്ങനെയാണ് അപകടങ്ങളുടെ മറ്റ് കണക്കുകള്‍.

Advertisment

റെയില്‍വേ ബോര്‍ഡ് ട്രെയിന്‍ അപകടങ്ങളെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു: 'അനന്തരമായ ട്രെയിന്‍ അപകടങ്ങള്‍', 'മറ്റ് ട്രെയിന്‍ അപകടങ്ങള്‍'. ഒന്നോ അതിലധികമോ, അല്ലെങ്കില്‍ എല്ലാ കാര്യങ്ങളിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ട്രെയിന്‍ അപകടങ്ങള്‍ ആദ്യത്തേതില്‍ ഉള്‍പ്പെടുന്നു: (എ) മനുഷ്യജീവന്റെ നഷ്ടം, (ബി) മനുഷ്യനഷ്ടം, (സി) റെയില്‍വേയുടെ സ്വത്തിന്റെ നഷ്ടം, (ഡി) റെയില്‍വേയുടെ ഗതാഗതം തടസ്സം.അനന്തരഫലമായ ട്രെയിന്‍ അപകടങ്ങളുടെ പരിധിയില്‍ വരാത്ത മറ്റെല്ലാ അപകടങ്ങളും 'മറ്റ് ട്രെയിന്‍ അപകടങ്ങള്‍' എന്നതിന് കീഴില്‍ വരുന്നു.

'മറ്റ് ട്രെയിന്‍ അപകടങ്ങള്‍' എന്ന വിഭാഗത്തില്‍ 1,800 അപകടങ്ങള്‍ അവലോകന കാലയളവില്‍പ നടന്നു. പാളം തെറ്റിയത് 68 ശതമാനമാണ് (1,229 പാളം തെറ്റലുകള്‍),'' റിപ്പോര്‍ട്ട് പറയുന്നു. '2017-ലെ അനന്തരഫലവും അല്ലാത്തതുമായ അപകടങ്ങളില്‍ (1,800 + 217), 2017-18 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ പാളം തെറ്റിയതുമൂലമുള്ള അപകടങ്ങള്‍ 1,392 (69 ശതമാനം) ആയിരുന്നു.'

പാളം തെറ്റലുകളുടെ വിഭാഗത്തില്‍ കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍, ഓഡിറ്റ് പറയുന്നത് 'പാളം തെറ്റല്‍ മൂലമുള്ള അപകടങ്ങര്‍ തുടരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 16 ഇസഡ്ആര്‍ 32 ഡിവിഷനുകളിലുമായി നടന്ന 1,392 പാളം തെറ്റല്‍ അപകടങ്ങളുടെ 1129 അന്വേഷണ റിപ്പോര്‍ട്ടുകളുടെ (81 ശതമാനം) വിശകലനം തിരഞ്ഞെടുത്ത കേസുകളില്‍ മൊത്തം പാളം തെറ്റലുകളുടെ നാശനഷ്ടം/ ആസ്തി നഷ്ടം 33.67 കോടി രൂപയാണെന്ന് വെളിപ്പെടുത്തുന്നു. കൂടുതല്‍ വായിക്കാന്‍

Train Accident Odisha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: