Latest News

“ഞാൻ നിരീക്ഷിക്കപ്പെടുന്നതായി തോന്നുന്നു;” വീടിന് സമീപത്തെ സായുധ സേനാംഗങ്ങളെ പിൻവലിക്കാനാവശ്യപ്പെട്ട് മഹുവ മൊയിത്ര

“ഈ സായുധ ഉദ്യോഗസ്ഥരുടെ പെരുമാറ്റം സൂചിപ്പിക്കുന്നത് അവർ വീട്ടിലേക്കും പുറത്തേക്കുമുള്ള എന്റെ നീക്കങ്ങൾ നിരീക്ഷിച്ച് അത് രേഖപ്പെടുത്തുന്നുണ്ടെന്നാണ്. ഞാൻ ഒരുതരം നിരീക്ഷണത്തിലാണെന്ന് എനിക്ക് തോന്നുന്നു,” തൃണമൂൽ എംപിയുടെ കത്തിൽ പറയുന്നു

Mahua Moitra, മഹുവ മോയിത്ര. speech, പ്രസംഗം, BJP, ബിജെപി, Parliament, പാര്‍ലമെന്റ്, american writer അമേരിക്ക

ന്യൂഡൽഹി: തന്റെ വീടിനു സമീപം വിന്യസിച്ച സായുധ സേനാ ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര ഡൽഹി പൊലീസിന് കത്തയച്ചു. താൻ ഒരു തരത്തിലുള്ള സംരക്ഷണത്തിനും ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരുതരം നിരീക്ഷണത്തിന് കീഴിലാണ് താനെന്ന് കരുതുന്നുവെന്നും മൊയിത്രയുടെ കത്തിൽ പറയുന്നു.

“ഈ സായുധ ഉദ്യോഗസ്ഥരുടെ പെരുമാറ്റം സൂചിപ്പിക്കുന്നത് അവർ എന്റെ വസതിയിലേക്കും പുറത്തേക്കുമുള്ള എന്റെ നീക്കങ്ങൾ നിരീക്ഷിച്ച് അത് രേഖപ്പെടുത്തുന്നുണ്ടെന്നാണ്. ഞാൻ ഒരുതരം നിരീക്ഷണത്തിലാണെന്ന് എനിക്ക് തോന്നുന്നു,” ബാരഖംബ റോഡ് പൊലിസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ ടി‌എം‌സി എം‌പി പറഞ്ഞു. കത്തിന്റെ പകർപ്പ് ഡൽഹി പോലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്തവയ്ക്കും അയച്ചിട്ടുണ്ട്.

മഹുവ മൊയിത്രയുടെ വീടിനു സമീപം നിയോഗിച്ച സേനാ ഉദ്യോഗസ്ഥരിൽ ഒരാൾ. (Photo: Twitter @Mahua Moitra

“ഇന്നലെ (അതായത് 2021 ഫെബ്രുവരി 12) വൈകിട്ട് 6.30ന് ബാരഖംബ റോഡ് പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ എന്റെ വസതിയിൽ സന്ദർശിക്കാനെത്തിയെന്നും താമസിയാതെ രാത്രി 10:00 മണിയോടെ സായുധരായ മുന്ന് ബി‌എസ്‌എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്) ഉദ്യോഗസ്ഥരെ എന്റെ എന്റെ വസതിക്ക് പുറത്ത് വിന്യസിച്ചു എന്നും അറിയിക്കാൻ വേണ്ടിയാണിത്, ” എന്ന് പറഞ്ഞാണ് എംപിയുടെ കത്ത് ആരംഭിക്കുന്നത്.

1950 ലെ ഇന്ത്യൻ ഭരണഘടന പ്രകാരം രാജ്യത്തെ മറ്റേതൊരു പൗരനെയും പോലെ സ്വകാര്യതയ്ക്കുള്ള അവകാശം തനിക്കും ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് കൃഷ്ണനഗർ എംപി എസ്എച്ച്ഒയെ ഓർമ്മിപ്പിച്ചു.

Read More:  പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ല: സുപ്രീം കോടതി

“അന്വേഷണം നടത്തിയപ്പോൾ, എന്റെ സംരക്ഷണത്തിനായി സായുധരായ ഉദ്യോഗസ്ഥരെ ബാരഖംബ റോഡ് പോലീസ് സ്റ്റേഷനിൽ നിന്ന് നിയോഗിച്ചിട്ടുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചു. എന്നിരുന്നാലും, ഞാൻ ഈ രാജ്യത്തെ ഒരു സാധാരണ പൗരയായതിനാൽ അത്തരം സംരക്ഷണം ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല,” സേനാ അംഗങ്ങളെ പിൻവലിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിൽ അവർ എഴുതി.

Read More:  കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; ഇന്ത്യയിലെ ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി

തന്നെ സംരക്ഷിക്കുന്നതിന് പകരം സായുധ സേനകൾ എല്ലാ പൗരൻമാരെയും സംരക്ഷിക്കുകയാണ് വേണ്ടതെന്ന് ലോക്‌സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മൊയ്‌ത്ര പറഞ്ഞു. “എന്നെ മാത്രം സംരക്ഷിക്കുന്നതിനായി വിഭവങ്ങൾ പാഴാക്കരുത്, എല്ലാവരേയും സംരക്ഷിക്കുക. എനിക്ക് പ്രത്യേകമായി ഒന്നും ആവശ്യമില്ല, ഞാൻ സംരക്ഷണമൊന്നും ആവശ്യപ്പെടുന്നില്ല. നിങ്ങൾ എന്നെ നിരീക്ഷിക്കുകയാണെങ്കിൽ, എന്നോട് ചോദിക്കുക, ഞാൻ നിങ്ങളോട് പറയും. ഇന്ത്യൻ ജനാധിപത്യം ഇതിനകം തന്നെ അപകടത്തിലാണ്, ഞങ്ങൾ റഷ്യൻ ഗുലാഗിലാണ് താമസിക്കുന്നതെന്ന് ഞങ്ങൾക്ക് തോന്നരുത്,” എംപിയി ഉദ്ധരിച്ച് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mahua moitra tmc delhi residence protection surveillance

Next Story
ജമ്മു കശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി നൽകും: അമിത് ഷാ
The moderation of comments is automated and not cleared manually by malayalam.indianexpress.com