കൊളംബോ: രാഷ്ട്രീയ പ്രതിസന്ധികൾക്ക് ആക്കം കൂട്ടി ശ്രീലങ്കയില്‍ മഹീന്ദ രജപക്ഷെ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. രജപക്ഷെയും അനുയായികളും ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇതോടെ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ രജപക്ഷെ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് വിവരം.

രജപക്ഷെയെ അട്ടിമറിച്ച് 2015ലാണ് മൈത്രിപാല സിരിസേന ശ്രീലങ്കന്‍ പ്രസിഡന്റായത്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയുടെ പിന്തുണയോടെയാണ് സിരിസേനയുടെ വിജയം. വിക്രമസിംഗയുമായുള്ള ബന്ധം വഷളയതോടെ, ഇക്കഴിഞ്ഞ 26ന് അദ്ദേഹത്തെ പുറത്താക്കി രജപക്ഷയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയമിക്കുകയായിരുന്നു.

ഈ ബന്ധമാണ് ഇപ്പോൾ വീണ്ടും പിരിഞ്ഞിരിക്കുന്നത്. ഇതോടെ ത്രികോണ മത്സരത്തിനുളള സാഹചര്യമാണ് ശ്രീലങ്കയിൽ ഒരുങ്ങിയിരിക്കുന്നത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുമായിൽ നിന്ന് രജപക്ഷെയ്ക്ക് ഒപ്പം മറ്റ് 44 എംപിമാരും പീപ്പിൾസ് പാർട്ടിയിലേക്ക് ചേക്കേറിയെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook