/indian-express-malayalam/media/media_files/2025/11/14/pm-modi-2025-11-14-21-07-56.jpg)
എക്സ്‌പ്രസ് ഫൊട്ടോ: പ്രവീൺ ഖന്ന
ഡൽഹി: ബിഹാറിലെ എൻഡിഎയുടെ വിജയത്തിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു. എൻഡിഎയുടെ വിജയത്തെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വികസനത്തെയും പ്രശംസിച്ച പ്രധാനമന്ത്രി പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. ഇന്നത്തെ വിധിയിലൂടെ ബിഹാർ പ്രീണന രാഷ്ട്രീയത്തെയും സ്വജനപക്ഷപാതത്തെയുമാണ് തള്ളിക്കളഞ്ഞതെന്നും തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
മഹിളാ-യൂത്ത് ഫോര്‍മുലയാണ് (എംവൈ) ബിഹാറിൽ വിജയം സമ്മാനിച്ചതെന്നും സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞുവെന്നും മോദി പറഞ്ഞു. ഇത് ജനാധിപത്യത്തിന്‍റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ബിഹാറിലെ വിജയം പുതുയുഗത്തിന്റെ തുടക്കമാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനം കൂടുതൽ വേഗത്തിൽ പുരോഗമിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.'
बिहार की जनता का धन्यवाद🙏
— BJP (@BJP4India) November 14, 2025
Victory Celebrations at bjp headquarters in New Delhi.#NDA_कहे_आभार_बिहारhttps://t.co/tWWf9yRuVm
Also Read: 'സദ്ഭരണത്തിന്റെയും വികസനത്തിന്റെയും വിജയം'; ബിഹാര്‍ ജനതയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
'രാജ്യത്തെക്കുറിച്ച് കോൺഗ്രസിന് പോസിറ്റീവ് കാഴ്ചപ്പാടില്ല. കോൺഗ്രസ് 'മുസ്ലിംലീഗി മാവോവാദി കോൺഗ്രസ്' ആയി മാറിയിരിക്കുന്നു. ഉടൻ തന്നെ കോൺഗ്രസ് ഒരു വലിയ പിളർപ്പിന് സാക്ഷ്യം വഹിക്കുമെന്നാണ് ഞാൻ കരുതുന്നത്. പാർട്ടിയിലെ ചിലർ എല്ലാവരെയും അവരോടൊപ്പം മുക്കിക്കൊല്ലുകയാണ്,' കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
Also Read:മോദിയുടെ ഹനുമാൻ; ബിഹാറിൽ പുത്തൻ താരോദയമായി ചിരാഗ് പാസ്വാൻ
കഴിഞ്ഞ ആറു തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ആകെ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം ഇന്നു തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ എംഎൽഎമാരെക്കാളും കുറവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'പതിറ്റാണ്ടുകളായി കോൺഗ്രസ് പല സംസ്ഥാനങ്ങളിലും അധികാരത്തിൽ തിരിച്ചെത്തിയിട്ടില്ല. 2024 നു ശേഷമുള്ള ആറ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 100 ​​സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു വിജയിക്കാനായതെന്നും,' പ്രധാനമന്ത്രി പറഞ്ഞു.
Read More: ബിഹാറിൽ കോൺഗ്രസിന്റെ ദയനീയ തോൽവി; കാരണങ്ങൾ ഇവ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us