ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനേയും വിമര്‍ശിച്ച് പാര്‍ട്ടി വിട്ട ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് നേതാവ് ബർഖ ശുക്ല സിംഗ് ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവിൽ നിന്ന് ബർഖ പാർട്ടി അംഗത്വം സ്വീകരിച്ചു.

കോൺഗ്രസിൽ അംഗമായിരുന്നതിൽ താൻ ഖേദിക്കുന്നതായി ബി.ജെ.പിയിൽ ചേർന്ന ശേഷം ബർഖ പറഞ്ഞു.
അര്‍വിന്ദര്‍ സിംഗ് ലൗലിയും അമിത് മാലിക്കും കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയായിരുന്നു ബ​ർ​ഖ ശു​ക്ല സിം​ഗ് രാ​ജി​വെച്ചത്. ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ​ ബ​ർ​ഖ സിം​ഗ് സ്ഥാ​നം രാ​ജി​വ​ച്ച​ത് പാര്‍ട്ടിക്ക് ക്ഷീണമാകും.

ഫലപ്രദമല്ലാത്ത രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നശിക്കുകയാണെന്നും ബര്‍ഗ രാജിക്കത്തില്‍ ആരോപിച്ചു. മ​ഹി​ള കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി​രി​ക്കെ ത​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കുന്നില്ലെന്നും പി​ന്നെ എ​ങ്ങ​നെ സ്ത്രീ ​ശാ​ക്തി​ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്നും ബര്‍ഖ രാജിക്കത്തില്‍ ചോദിച്ചു.

കോണ്‍ഗ്രസ് നേതാവായ അജയ് മാക്കന്റെ മോശം പെരുമാറ്റവും കാരണമാണ് രാജിവെക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. തന്നോട് മാത്രമല്ല അജയ് മോശമായി പെരുമാറിയതെന്നും മറ്റ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ഇയാള്‍ മോശമായി പെരുമാറിയെന്നും ബര്‍ഖ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ