വെള്ളിയാഴ്ച ബ്രിസ്റ്റലിൽ നടന്ന ലേലത്തിൽ ആറ് മിനിറ്റിനുള്ളിൽ ഒരു യുഎസ് സ്വദേശിയാണ് കണ്ണട സ്വന്തമാക്കിയത്. ഗാന്ധി തന്നെയാണ് തന്റെ അമ്മാവന് ഇത് സമ്മാനിച്ചതെന്ന് അവകാശപ്പെട്ട ഒരാളാണ് ലെറ്റർ ബോക്സിൽ കണ്ണട നിക്ഷേപിച്ചതെന്ന് ലേലപ്പുരയിലെ ഉദ്യോഗസ്ഥർ പറഞ്ഞതായി എഎഫ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.
Read More: ഫ്രാൻസിലെ മഞ്ഞുപാളികൾക്കിടയിൽ കണ്ടെത്തിയത് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായ കാലത്തെ ഇന്ത്യൻ പത്രങ്ങൾ
“എന്റെ ഒരു സഹപ്രവർത്തകൻ അത് എടുത്ത് കവർ തുറന്നപ്പോൾ അകത്ത് ഒരു ചെറിയ കുറിപ്പ് കണ്ടെത്തി,‘ ഈ ഗ്ലാസുകൾ ഗാന്ധിയുടേതാണ്, എന്നെ വിളിക്കാവുന്നതാണ്, എന്നായിരുന്നു ആ കുറിപ്പ്. അയാളെ വിളിച്ചു നോക്കാമെന്ന് കരുതി,” എന്ന് കണ്ണട കണ്ടെത്തിയതിനെക്കുറിച്ച് ലേലശാലയിലെ ജീവനക്കാരിൽ ഒരാളായ ആൻഡ്രൂ സ്റ്റോവ് പറഞ്ഞതായി സ്കൈ ന്യൂസ് റിപോർട്ട് ചെയ്തു.
1920 കളിൽ ദക്ഷിണാഫ്രിക്ക സന്ദർശിച്ചപ്പോൾ അമ്മാവൻ സമ്മാനമായി സ്വീകരിച്ച ശേഷം തന്റെ കുടുംബത്തിൽ തലമുറകളായി കൈമാറി വരികയായിരുന്നു ഈ കണ്ണടയെന്നും വിൽപനക്കാരൻ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. തന്നെ ഏതെങ്കിലും വിധത്തിൽ സഹായിച്ചവർക്ക് മഹാത്മാ ഗാന്ധി ഇത്തരത്തിൽ സമ്മാനങ്ങൾ നൽകിയിരുന്നു.
ഗ്ലാസുകൾ ഏകദേശം 15,000 ഡോളറിന് (14 ലക്ഷം രൂപയിൽ കൂടുതൽ) വിൽക്കുമെന്നായിരുന്നു ലേലക്കാർ ആദ്യം കണക്കാക്കിയിരുന്നത്. ഒടുവിൽ അവർ കണക്കാക്കിയ വിലയുടെ ഏകദേശം 20 മടങ്ങ് വിലക്കാണ് വിറ്റത്. ഇതോടെ ബ്രിസ്റ്റലിലെ ആ ലേലശാലയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന വിലക്ക് വിറ്റഴിഞ്ഞ വസ്തുവായും ആ കണ്ണട മാറി.
Read More: Explained: വിക്കിപീഡിയ വായനക്കാരിൽ നിന്ന് ധനസഹായം തേടുന്നതെന്തിന്?
“ഈ ഗ്ലാസുകൾ അമ്പത് വർഷത്തിലധികമായി ഒരു മേശയിൽ കിടക്കുകയായിരുന്നു. നല്ലതല്ലെങ്കിൽ അത് വലിച്ചെറിഞ്ഞോളൂ എന്നാണ് അത് വിൽക്കാൻ തന്നയാൾ പറഞ്ഞത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് ജീവിതത്തിൽ മാറ്റം വരുത്തുന്ന വലിയ ഒരു തുക ലഭിക്കുന്നു, ”സ്റ്റോവ് പറഞ്ഞു.
മഹാത്മാഗാന്ധി ഉപയോഗിച്ചിരുന്ന വസ്തുക്കൾ 2009 ൽ ന്യൂയോർക്കിലെ ഒരു ലേലത്തിൽ വച്ച് 18 ലക്ഷം ഡോളറിന് (ഏകദേശം 9.3 കോടി രൂപ) വിറ്റുപോയിരുന്നു. മദ്യവ്യവസായി വിജയ് മല്യയായിരുന്നു അവ ലേലത്തിൽ പിടിച്ചത്. കണ്ണട, ഒരു ജോടി ലെതർ ചെരുപ്പുകൾ, ഒരു പോക്കറ്റ് വാച്ച്, ഒരു പിച്ചള പാത്രം എന്നിവയായിരുന്നു അന്ന് ലേലത്തിൽ വിറ്റ വസ്തുക്കൾ.
അന്ന് ലേലം നിർത്തലാക്കാന്നുതിനായി ഇന്ത്യൻ സർക്കാർ യുഎസ് നീതിന്യായ വകുപ്പിനെ സമീപിച്ചിരുന്നു. ഡൽഹി ഹൈക്കോടതി ഇതിനായി പ്രത്യേക ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാൽ ആ ശ്രമം പരാജപ്പെട്ടു. താൻ രാജ്യത്തിനായി ലേലം വിളിക്കുകയാണെന്ന് അവകാശപ്പെട്ടായിരുന്നു അന്ന് മല്യ ലേലത്തിൽ പങ്കെടുത്തതും അവ സ്വന്തമാക്കിയത്.
Read More: Gandhi’s gold-rimmed spectacles found in letter box, sold at auction for over Rs 2.5 crore