scorecardresearch

ഗാന്ധി ജയന്തി: ആദരവര്‍പ്പിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും, യുഎന്‍ മേധാവിയും

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തി

ഗാന്ധി ജയന്തി: ആദരവര്‍പ്പിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും, യുഎന്‍ മേധാവിയും

ന്യൂഡല്‍ഹി:രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ആദരവ് അര്‍പ്പിച്ചു.’ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം’ ആഘോഷിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഗാന്ധി ജയന്തിക്ക് കൂടുതല്‍ പ്രത്യേകതയുണ്ടെന്ന് പ്രധാമനന്ത്രി പറഞ്ഞു. രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി ഖാദി, കരകൗശല ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

നിരവധി രാഷ്ട്രീയ നേതാക്കളില്‍ നിന്നും ലോക നേതാക്കളും ഗാന്ധിജയന്തി ദിനത്തില്‍ ആദരവ് അര്‍പ്പിച്ചു. ഇന്നത്തെ വെല്ലുവിളികളെ പരാജയപ്പെടുത്താന്‍ ഗാന്ധിയുടെ സമാധാനം, ബഹുമാനം, അന്തസ്സ് എന്നീ മൂല്യങ്ങളില്‍ ഊന്നല്‍ നല്‍കിതയായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

സാമൂഹികമോ രാഷ്ട്രീയമോ ആയ മാറ്റങ്ങള്‍ കൈവരിക്കാനുള്ള അദ്ദേഹത്തിന്റെ അഹിംസയുടെ തത്വശാസ്ത്രത്തിന് അടിവരയിടുന്ന ഗാന്ധിജിയുടെ ജന്മദിനം ആഗോള അഹിംസാ ദിനമായി ആചരിക്കുന്നു. ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രത്തിന് ആശംസകള്‍ നേര്‍ന്ന രാഷ്ട്രപതി് ദ്രൗപതി മുര്‍മു, ഗാന്ധിയുടെ ജീവിതത്തിന്റെ മൂല്യങ്ങളായ സമാധാനം, സമത്വം, സാമുദായിക സൗഹാര്‍ദ്ദം എന്നിവയിലേക്ക് സ്വയം സമര്‍പ്പിക്കാനുള്ള അവസരമാണിതെന്ന് പറഞ്ഞു.

മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മൈസൂരിലെ ബദനവാലുവിലെ ഖാദി ഗ്രാമോദ്യോഗില്‍ നടന്ന പരിപാടിയില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പങ്കെടുത്തു. ”സത്യത്തിന്റെയും അഹിംസയുടെയും പാതയില്‍ നടക്കാന്‍ ബാപ്പു നമ്മെ പഠിപ്പിച്ചു. അനീതിക്കെതിരെ അദ്ദേഹം രാജ്യത്തെ ഒന്നിപ്പിച്ചതുപോലെ, ഞങ്ങള്‍ ഇപ്പോള്‍ നമ്മുടെ ഇന്ത്യയെ ഒന്നിപ്പിക്കും. ഇന്ന് ഗാന്ധിജയന്തി ദിനത്തില്‍ ഞങ്ങള്‍ പ്രതിജ്ഞയെടുക്കുന്നു, ട്വിറ്ററില്‍ തന്റെ സന്ദേശം പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Mahatama gandhi jayanti pm modi murmu tributes