‘അധികാര ധാര്‍ഷ്ഠ്യത്തെ ജനം തള്ളി’; ശിവസേനയ്‌ക്കൊപ്പം സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ശരദ് പവാര്‍

പ്രതിപക്ഷത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ട ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നതായും പവാർ പറഞ്ഞു

Sharad Pawar, ശരദ് പവാർ, Maharashtra government formation, മഹാരാഷ്ട്ര സർക്കാർ രൂപീകരണം, devendra fadnavis, ദേവേന്ദ്ര ഫഡ്‌നാവിസ്, devendra fadnavis maharashtra chief minister, maharashtra govt formation, iemalayalam

മുംബൈ: അധികാരത്തിന്റെ ധാര്‍ഷ്ഠ്യം ജനങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. കൂറുമാറ്റം ജനങ്ങള്‍ അംഗീകരിച്ചില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് എന്‍സിപി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കള്‍ക്കുള്ള ഒളിയമ്പാണ് പവാറിന്റെ വാക്കുകള്‍.

ജനങ്ങള്‍ തങ്ങളോട് പറഞ്ഞിരിക്കുന്നത് പ്രതിപക്ഷത്തിരിക്കാനാണ്. ഈ തീരുമാനത്തെ അംഗീകരിക്കുന്നു. പുതിയൊരു നേതൃത്വത്തെക്കുറിച്ച് ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശിവസേനയുമായി സഖ്യം ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ പുറത്താക്കി ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം പിന്തുണ നല്‍കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം പവാര്‍ തള്ളി.

അപ്രതീക്ഷിത മുന്നേറ്റമാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യമുണ്ടാക്കിയിരിക്കുന്നത്. സഖ്യത്തിലെ പ്രമുഖരെല്ലാം വിജയിച്ചു. എന്‍സിപി കഴിഞ്ഞ തവണത്തേതിനെക്കാള്‍ സീറ്റ് നേടുകയും ചെയ്തു. ശരദ് പവാറിന്റെ ഒറ്റയാള്‍ പോരാട്ടം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന നേതൃത്വമാണ് പ്രതിപക്ഷത്തിന് മികച്ച ഫലം നേടി കൊടുത്തത്.

ബിജെപി 98 സീറ്റുകളിലും ശിവസേന 57 സീറ്റുകളിലുമാണ് മുന്നേറുന്നത്. എന്‍സിപി 54 സീറ്റുകളില്‍ മുന്നിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് 45 സീറ്റിലും മുന്നിലെത്തിയതായാണ് അവസാന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Maharastra election defectors havent been accepted by people says sharad pawar309541

Next Story
മഹാരാഷ്‌ട്രയില്‍ രണ്ടിടത്ത് സിപിഎം സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍cpm election, cpm,
The moderation of comments is automated and not cleared manually by malayalam.indianexpress.com