മുംബൈ: പൗരത്വ ഭേദഗതി നിയമയും ദേശീയ പൗരത്വ പട്ടികയും മഹാരാഷ്ട്രയിൽ നടപ്പാക്കില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. രാജ്യത്തെ മതപരവും സാമൂഹിക പരവുമായ ഐക്യം തകർക്കുന്നതിനാണ് കേന്ദ്രം ഇവ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എൻസിപി കൂടി ഭാഗമായ ത്രികക്ഷി സർക്കാരാണ് മഹാരാഷ്ട്രയിൽ ഭരണത്തിലുള്ളത്.
ഇന്ത്യൻ സാമ്പത്തിക രംഗം നേരിടുന്ന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നു ശരദ് പവാർ പറഞ്ഞു. ” പൗരത്വ ഭേദഗതി നിയമയും ദേശീയ പൗരത്വ പട്ടികയും ബിജെപി സർക്കാർ അവതരിപ്പിച്ചിരിക്കുന്നത് രാജ്യത്തെ മതപരവും സാമൂഹിക പരവുമായ ഐക്യം തകർക്കുകയെന്ന വ്യക്തമായ അജണ്ടയോടെയാണ്.
ഇന്ത്യൻ സാമ്പത്തിക രംഗം നേരിടുന്ന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുകയാണ് അവർ,” ശരദ് പവർ പറഞ്ഞു.
Also Read: പൗരത്വ നിയമത്തില്‍ പ്രതിഷേധം: യുപിയില്‍ മാത്രം ആറ് മരണം, 660 പേര്‍ കസ്റ്റഡിയില്‍
ബിജെപി സഖ്യ സർക്കാർ ഭരിക്കുന്ന ബിഹാർ ഉൾപ്പടെ എട്ട് സംസ്ഥാനങ്ങൾ ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലായെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. മഹാരാഷ്ട്രയും സമാനമായ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്ന് ഞാൻ കരുതുന്നു.
Also Read: ഒറ്റയ്‌ക്കാണെങ്കിലും ഞാനിവിടെ പ്രതിഷേധിക്കും; പൊലീസിനു മുന്നിൽ കത്തിക്കയറി പെണ്‍കുട്ടി, വീഡിയോ
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കാമെന്ന് ആരും കരുതേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റേത് കരിനിയമമാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.