Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

മുഖ്യമന്ത്രി സ്ഥാനം വേണം, 50-50 ഫോര്‍മുല നടപ്പിലാക്കണം; ഇല്ലെങ്കില്‍ വേറെ വഴിയുണ്ടെന്ന് ശിവസേന

ബിജെപിയില്‍ നിന്നും രേഖാമൂലം സമ്മതം വാങ്ങണമെന്നും ശിവസേന എംഎല്‍എമാര്‍ ആവശ്യപ്പെടുന്നുണ്ട്.

maharashtra, മഹാരാഷ്ട്ര,maharastra government formation,മഹാരാഷ്ട്ര സര്‍ക്കാര്‍ bjp, sanjay raut, shiv sena, ശിവ സേന, ബിജെപി, sanjay raut hitler devendra fadnavis, maharashtra govt formation, maharashtra governement, shiv sena bjp, congress, hitler, indian express, samaana, ie malayalam, ഐഇ മലയാളം

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയോട് കടുപ്പിച്ച് ശിവസേന. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതമായി പങ്കിടണമെന്നാണ് ശിവസേന പറയുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് അമിത് ഷാ ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്ക് ഇത് ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് ശിവസേന പറയുന്നത്. 50-50 ഫോര്‍മുല സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാരുണ്ടാക്കാന്‍ വേറെ വഴിയുണ്ടെന്നാണ് ഉദ്ധവ് താക്കറെ പറയുന്നത്.

ബിജെപിയില്‍ നിന്നും രേഖാമൂലം സമ്മതം വാങ്ങണമെന്നും ശിവസേന എംഎല്‍എമാര്‍ ആവശ്യപ്പെടുന്നുണ്ട്. ആദിത്യ താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ശിവസേന എംഎല്‍എമാരുടെ ആവശ്യം. ആദ്യത്തെ രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കണം, മന്ത്രി സഭയില്‍ അമ്പത് ശതമാനം നല്‍കണമെന്നുമാണ് ശിവസേനയുടെ ആവശ്യം.

നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി 122 സീറ്റില്‍ നിന്നും 105 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. ഇതോടെയാണ് ശിവസേനയ്ക്ക് ബിജെപിയ്ക്ക് മുകളില്‍ മേല്‍ക്കൈ സാധ്യമായത്. പാര്‍ട്ടി സ്ഥാപിച്ചതിന് ശേഷം ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച താക്കറെ കുടുംബാംഗമാണ് ആദിത്യ. വര്‍ളിയില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് ആദിത്യയുടെ വിജയം. ആദിത്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തന്നെയാണ് ശിവസേന തിരഞ്ഞെടുപ്പിനെ നേരിട്ടതും.

അതേസമയം, ശിവസേന ബിജെപിയുമായി സഖ്യം ഉപേക്ഷിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുന്ന കാര്യം ചിന്തിക്കാമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാല്‍ യാതൊരു കാരണവശാലും ശിവസേനയെ പിന്തുണയ്ക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയായ എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യക്കമാക്കിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Maharashtra uddhav ups ante threatens to explore other options310294

Next Story
ജമ്മു കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com