മഹാരാഷ്ട്രയില്‍ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; 33 പേര്‍ക്കെതിരെ കേസ്, 24 പേര്‍ പിടിയില്‍

പെണ്‍കുട്ടി എട്ടു മാസത്തിനിടെ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നു ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു

rape case, POCSO case, gang rape, kozhikode gang rape POCSO case, four arrested in kozhikode gang rape case, kozhikode gang rape case police, latest news, kerala news, news in malayalam, indian express malayalam, ie malayalam

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ 33 പേര്‍ക്കെതിരെ കേസ്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ 24 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെണ്‍കുട്ടി എട്ടു മാസത്തിനിടെ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നു ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, ആവര്‍ത്തിച്ചുള്ള ബലാത്സംഗം, കൂട്ടബലാത്സംഗം, പതിനാറ് വയസിനു താഴെയുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ക്കും പോക്‌സോ നിയമത്തിലെ വ്യവസസ്ഥകള്‍ പ്രകാരവുമാണ് മന്‍പഡ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി 29 നും സെപ്റ്റംബര്‍ 22 നും ഇടയിലാണ് കുറ്റകൃത്യങ്ങള്‍ നടന്നതെന്ന് അഡീഷണല്‍ പൊലീസ് കജനുവരി 29 നും സെപ്റ്റംബര്‍ 22 നും ഇടയിലാണ് കുറ്റകൃത്യങ്ങള്‍ നടന്നതെന്ന് അഡീഷണല്‍ പൊലീസ് കമ്മിഷണര്‍ (കിഴക്കന്‍ മേഖല) ദത്താത്രേ കരലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പതിനാറിനും ഇരുപത്തി മൂന്നിനും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍.

Also Read: പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

പിടിയിലായവരില്‍ പെണ്‍കുട്ടിയുടെ സുഹൃത്തും ഉള്‍പ്പെടുന്നു. ഇയാള്‍ ജനുവരിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത്, ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പിന്നീട് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കള്‍ താനെ ജില്ലയിലെ ഡോംബിവിലി, ബദ്ലാപൂര്‍, മുര്‍ബാദ്, റബലെ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍വച്ച് പെണ്‍കുട്ടിയെ പല തവണ ബലാത്സംഗം ചെയ്തതായും പൊലീസ് പറഞ്ഞു.

33 പ്രതികളുടെ പേരുകളാണ് പെണ്‍കുട്ടി വെളിെപ്പടുത്തിയതെന്നും ഇവരില്‍ 24 അറസ്റ്റ് ചെയ്തയായും പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കേസന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചതായി എസിപി പറഞ്ഞു. എസിപി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയ്ക്കാണ് അന്വേഷണച്ചുമതല.

  • എഡിറ്ററുടെ കുറിപ്പ്: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായവരെ (വ്യക്തി / പ്രായപൂര്‍ത്തിയാകാത്ത ആൾ) തിരിച്ചറിയാന്‍ ഇടയാക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്താൻ കഴിയില്ല

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Maharashtra thane minor girl gangrape arrest

Next Story
പെഗാസസ് കേസ്: വിദഗ്ധസമിതി രൂപീകരിക്കും, ഉത്തരവ് അടുത്തയാഴ്ചയെന്ന് സുപ്രീം കോടതിpegasus india, pegasus spyware, pegasus centre response, pegasus news, pegasus supreme court, pegasus snooping, pegasus centre supreme court, pegasus government of india use, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X