നാസിക്: മഹാരാഷ്ട്രയിലെ നാസികിൽ അഞ്ച് വയസുകാരിയുടെ തൊണ്ടയിൽ നിന്ന് രണ്ടു രൂപയുടെ നാണയത്തുട്ട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മന്മദ് ടൗൺ നിവാസിയായ വൈഷ്‌ണവി മാലിയാണ് നാണയം വിഴുങ്ങിയത്. മിഠായി വാങ്ങാനായി മുത്തശി സമ്മാനിച്ച രണ്ടുരൂപയാണ് പെൺകുട്ടി വിഴുങ്ങിയത്.

പെൺകുട്ടി നാണയം വിഴുങ്ങിയെന്ന് അറിഞ്ഞയുടനെ മാതാപിതാക്കൾ കുട്ടിയെ മന്മദ് നഗറിലെ സർക്കാർ ആശുപത്രിയിലെത്തിച്ചു. എന്നാൽ ശസ്ത്രക്രിയക്കുളള സംവിധാനം ഇവിടെയില്ലാതിരുന്നതിനാൽ ഇവരെ നാസികിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവച്ചായിരുന്നു ശസ്ത്രക്രിയ.

ടെലിസ്കോപിക് ശസ്ത്രക്രിയയിലൂടെയാണ് പെൺകുട്ടിയുടെ തൊണ്ടയിൽ നിന്നും നാണയം പുറത്തെടുത്തത്. ഡോക്ടർമാരായ സഞ്ജയ് ഗംഗുർദെ, സച്ചിൻ പവാർ, ഡോ. സിദ്ധാർത്ഥ് ഷെൽകെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. പിടിഐക്ക് നൽകിയ അഭിമുഖത്തിൽ സഞ്ജയ് ഗംഗുർദെയാണ് ശസ്ത്രക്രിയയുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ