മുംബൈ: മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക് സമ്പൂർണ്ണമായി നിരോധിച്ച സർക്കാർ ഉത്തരവിന് പിന്നാലെ മൂന്ന് ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതോടെ വ്യവസായരംഗത്തിന്റെ നിലനിൽപ്പിന് പരിഹാരം നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ സ്ഥാപനങ്ങൾ രംഗത്ത് വന്നു.

ഭക്ഷ്യധാന്യം, ബേക്കറി, വസ്ത്ര വ്യവസായം തുടങ്ങിയ മേഖലകളിലെ പാക്കിംഗ്, വിതരണം എന്നിവയെയാണ് പുതിയ ഉത്തരവ് സ്തംഭനാവസ്ഥയിലെത്തിച്ചത്. ഏറ്റവും ചുരുങ്ങിയത് മൂന്ന് ലക്ഷം പേർക്കെങ്കിലും ജോലി നഷ്ടമാകുമെന്ന് മഹാരാഷ്ട്ര ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റാണ് വിമർശിച്ചത്. ഇതിന് സർക്കാർ ഒരുപായം കാണണമെന്നും ലളിതം ഗാന്ധി ആവശ്യപ്പെട്ടു.

ഏപ്രിൽ 9 ന് മുൻപ് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ മുംബൈ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക് നിരോധനത്തിന്റെ പ്രതിസന്ധികളെ എങ്ങിനെ മറികടക്കുമെന്നാണ് വ്യക്തമാക്കേണ്ടത്. സർക്കാരിന് തങ്ങളുടെ ഭാഗം ന്യായീകരിക്കാനും വാദിച്ച് ജയിക്കാനും സാധിച്ചില്ലെങ്കിൽ ഹൈക്കോടതി പ്ലാസ്റ്റിക് നിരോധനത്തിന് സ്റ്റേ അനുവദിച്ചേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook