റോഡിലെ ഗതാഗതക്കുരുക്ക് നീക്കാൻ മന്ത്രി ഡ്രൈവറായി. മഹാരാഷ്ട്രയിലെ ജൽഗോണിലാണ് സംഭവം. നടുറോഡിൽ നിർത്തിയിട്ട ട്രക്കിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് മാറ്റാനാണ് മന്ത്രി ഒറ്റയ്ക്ക് ഇറങ്ങിയത്.

നടുറോഡിൽ ട്രക്ക് നിർത്തിയിട്ട് ഡ്രൈവർ വാഹനത്തിനകത്ത് ഉറങ്ങുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നു. ഇത് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കി. പലരും ഡ്രൈവറെ ഉണർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതുവഴി വരികയായിരുന്ന മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനും ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. എന്നാൽ മന്ത്രി മറ്റുളളവരെപ്പോലെ സമയം കളയാതെ ട്രക്കിൽ കയറി. വാഹനം ഓടിച്ച് റോഡിന്റെ അരികിലേക്ക് മാറ്റിയിട്ടു.

ട്രക്ക് ഡ്രൈവറെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്തായാലും മന്ത്രിയുടെ ഈ പ്രവൃത്തി കണ്ടുനിന്നവരെയെല്ലാം അദ്ഭുതപ്പെടുത്തി. മന്ത്രി ട്രക്ക് ഓടിക്കുന്നതിന്റെ വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ