മും​ബൈ: മി​നി​ബ​സ് ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് മ​ഹാ​രാ​ഷ്ട്ര​യി​ൽ 12 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രുക്കേറ്റു. ഇവരുടെ നി​ല അതീവ ഗു​രു​ത​ര​മാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.45 ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പൂ​രി​ൽ ശി​വാ​ജി പാലത്തിലാ​യി​രു​ന്നു അ​പ​ക​ടം.

17 പേ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പുണെയി​ലെ ബ​ലേ​വാ​ഡി​യി​ൽ ​നി​ന്നും ഗണപതിപുലെയിലേക്ക് പോവുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകും അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ