മംബൈ: അവിഹിതബന്ധത്തിന് യുവതി നിരന്തരം നിര്‍ബന്ധിച്ചതില്‍ മനംമടുത്ത് 38കാരന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പ്രഭാനിയിലാണ് ഞായറാഴ്ച്ച സംഭവം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സച്ചിന്‍ മിത്കാരി എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. പ്രഭാനിയിലെ ഒരു ആശുപത്രിയിലെ ജീവനക്കാരനായിരുന്നു സച്ചിന്‍. ഇയാളുടെ കൂടെ തന്നെയാണ് യുവതിയും ജോലി ചെയ്യുന്നത്.

കഴിഞ്ഞ ദിവസം വസ്മത് റോഡിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സച്ചിനെ കണ്ടെത്തിയത്. ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അയല്‍ക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നെങ്കിലും സച്ചിന്‍ മരിച്ചിരുന്നു.

വീട്ടില്‍ നിന്നും സച്ചിന്റെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തി. യുവതി തന്നെ നിരന്തരം ശല്യപ്പെടുത്തിയതായും അവിഹിതബന്ധത്തിന് ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. താന്‍ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും യുവതി തന്നെ ശല്യപ്പെടുത്തിയെന്നും അവിഹിതബന്ധത്തിന് തയ്യാറല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും സച്ചിന്‍ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നു.

കൂടാതെ അവിഹിതബന്ധത്തിന് തയ്യാറായില്ലെങ്കില്‍ കളളക്കേസ് നല്‍കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും കത്തില്‍ ആരോപിക്കുന്നു. യുവതിക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ