മുംബൈ: താനെയിലെ മാളിൽനിന്നും പുളളിപ്പുലിയെ പിടികൂടി. ആറു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് വനംവകുപ്പ് ജീവനക്കാർ പുളളിപ്പുലിയെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാളിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ബേസ്മെന്റിൽനിന്നാണ് ഇന്നു രാവിലെ 11.50 ഓടെ പുളളിപ്പുലിയെ പിടികൂടിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. പുളളിപ്പുലിയെ പിന്നീട് സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ വിട്ടുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊറം മാളിന്റെ പാർക്കിങ് ഏരിയയിൽ പുലർച്ചെ 5.30 ഓടെയാണ് പുളളിപ്പുലിയെ ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചു. മൂന്നു മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാളിന്റെ മതിൽ ചാടിക്കടന്ന് പുലി പോയിരിക്കാമെന്ന് കരുതിയതായി താനെ സിവിക് ബോഡി റീജിയണൽ ഡിസാസ്റ്റർ മാനേജ്മെന്റ് സെൽ മേധാവി സന്തോഷ് കടം പറഞ്ഞു.
Maharashtra: A leopard has been spotted at the basement of a hotel in Thane. Pradeep Giridhar, Sr Police Inspector says, "A leopard has been located at the basement of Hotel Satkar Residency, attempts to capture it are underway. Forest rescue team has arrived on the spot." pic.twitter.com/pVT5C1Eo6x
— ANI (@ANI) February 20, 2019
കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് ഹോട്ടലിന്റെ ബേസ്മെന്റിൽ പുളളിപ്പുലിയെ കണ്ടത്. തുടർന്ന് വനംവകുപ്പ് ജീവനക്കാരെത്തി പുലിയെ പിടികൂടുകയായിരുന്നു.