ന്യൂഡൽഹി: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവച്ചു. തനിക്കെതിരെ സിബിഐ അന്വേഷണം നടത്താനുള്ള ബോംബെ ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് രാജി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് അനിൽ ദേശ്മുഖ് രാജിക്കത്ത് നൽകി.
പൊലീസുകാരോട് പണപ്പിരിവ് നടത്താന്‍ ആവശ്യപ്പെട്ടന്ന പരാതിയിലാണ് സിബിഐ അന്വേഷണത്തിനു കോടതി ഉത്തരവിട്ടത്. 15 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയ്ക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. ഹോട്ടൽ, ബാറുകൾ എന്നിവിടങ്ങളിൽ നിന്ന് 100 കോടി രൂപ പ്രതിമാസം പിരിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് പരാതി. മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങാണ് അനിൽ ദേശ്മുഖിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
Read Also: ‘പാൽ സൊസൈറ്റിയിലേക്കല്ല തിരഞ്ഞെടുപ്പ് നടക്കുന്നത്’; അരിതയെ പരിഹസിച്ച് ആരിഫ് എംപി
സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് വന്ന സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടരാൻ തനിക്ക് ധാർമികതയില്ലെന്ന് രാജിക്കത്തിൽ അനിൽ ദേശ്മുഖ് പറയുന്നു. ശരദ് പവാർ നയിക്കുന്ന എൻസിപിയിൽ നിന്നുള്ള നേതാവാണ് അനിൽ ദേശ്മുഖ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അനിൽ ദേശ്മുഖ് ആരോപണം ഉയർന്ന സമയത്ത് പറഞ്ഞിരുന്നത്. അനിൽ ദേശ്മുഖിന്റെ രാജി വാർത്ത എൻസിപിയും സ്ഥിരീകരിച്ചു.