Maharashtra, Haryana Elections Result Latest News: മഹാരാഷ്ട്രയില്‍ അധികാരം നിലനിര്‍ത്തിയെങ്കിലും ബിജെപി-ശിവസേന സഖ്യത്തിന് ശോഭ കെട്ട വിജയം. 288 അംഗ സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷമാണ് സഖ്യത്തിന് ഇത്തവണ നേടാനായത്. അതേസമയം, ഹരിയാനയില്‍ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന് 160 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 99 സീറ്റുകളില്‍ മുന്നിലെത്തി. ഹരിയാനയില്‍ 90 അംഗ സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും കേവല ഭൂരിപക്ഷം നേടിയില്ല. ബിജെപി 40 സീറ്റുകളും കോണ്‍ഗ്രസ് 31 സീറ്റുകളുമാണ് നേടിയത്. ഇതോടെ 10 സീറ്റ് നേടിയ ജെജെപിയുടെ ദുശ്യന്ത് ചൗട്ടാല കിങ് മേക്കറായി മാറും.
സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50-50 ഫോര്‍മുല നടപ്പാക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയില്‍ 50-50 ഫോര്‍മുല അംഗീകരിച്ചതാണെന്നും ഇപ്പോള്‍ അത് നടപ്പിലാക്കാനുള്ള സമയമാണെന്നും താക്കറെ പറഞ്ഞു.
മങ്ങിയ വിജയമാണെങ്കിലും മഹാരാഷ്ട്രയില്‍ വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ് ബിജെപി. ശിവസേന കൂടെയുണ്ടെങ്കിലും കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാമെന്ന ബിജെപിയുടെ മോഹങ്ങള്‍ക്കാണ് മഹാരാഷ്ട്രയില്‍ തിരിച്ചടി കിട്ടിയത്. ഇതോടെ തങ്ങളുടെ അവകാശവാദം ശിവസേന മുന്നോട്ട് വച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50-50 ഫോര്‍മുല നടപ്പാക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയില്‍ 50-50 ഫോര്‍മുല അംഗീകരിച്ചതാണെന്നും ഇപ്പോള്‍ അത് നടപ്പിലാക്കാനുള്ള സമയമാണെന്നും താക്കറെ പറഞ്ഞു.
മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പിന്നാലെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി ആസ്ഥാനത്ത്
വെെകിട്ട് ആറ് മണിവരെ മഹാരാഷ്ട്രയിലെ സീറ്റു നില
ഹരിയാനയില്‍ ബിജെപി 26 സീറ്റുകളില്‍ വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 14 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 20 സീറ്റുകള്‍ ജയിച്ചു. 11 ഇടത്ത് ലീഡ് ചെയ്യുന്നു. ജെജെപി 10 സീറ്റുകളില്‍ ജയിച്ചു.
ഹരിയാനയില്‍ ലജ്ജാകരമായ ഒരു അവസ്ഥയിലേക്കാണ് ബിജെപി പോകുന്നത്. ഏഴ് കാബിനറ്റ് മന്ത്രിമാരും സംസ്ഥാന മേധാവിയും വിധാന്‍ സഭാ സ്പീക്കറുമാണ് അതത് മണ്ഡലങ്ങളില്‍ വലിയ വ്യത്യാസത്തില്‍ പിന്നിലായിരിക്കുന്നത്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ജെജെപിയോടും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളോടും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ അഭ്യര്‍ത്ഥിച്ചു.
ഝജ്ജർ ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് മുന്നേറ്റം. ബെറിയില്‍ 11,477 വോട്ടുകള്‍, ജജ്ജറില്‍ 9,290 വോട്ടുകള്‍, ബഡ്ലിയില്‍ 7,422 വോട്ടുകള്‍, ബഹദുര്‍ഗഢില്‍ 11,364 വോട്ടുകള്‍.
ബിജെപിയിൽ ചേരാനായി പാർട്ടി വിട്ടു പോയവർക്കുള്ള ഒരു പാഠമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് എൻസിപി നേതാവ് ശരദ് പവാർ. ജനങ്ങൾ ഇനിയും അവരെ സ്വീകരിച്ചിട്ടില്ലെന്നും തങ്ങൾ തിരഞ്ഞെടുപ്പിൽ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും പവാർ പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സിപിഎം മുന്നിലെത്തി. സിറ്റിങ് സീറ്റായ കല്‍വാന്‍, ദഹാനു എന്നിവിടങ്ങളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നത്. കല്‍വാനില്‍ നിലവിലെ എംഎല്‍എ ജെ പി ഗാവിത് 3730 വോട്ടിനും ദഹാനുവില്‍ സിപിഎമ്മിന്റെ വിനോദ് ഭിവ നികോളെ 3088 വോട്ടിനുമാണ് മുന്നിട്ടുനില്‍ക്കുന്നത്. കല്‍വാനില്‍ എന്‍സിപിയും ദഹാനുവില്‍ ബിജെപിയുമാണ് രണ്ടാം സ്ഥാനത്ത്.
എക്സിറ്റ് പോൾ പ്രവചനങ്ങൾ കാറ്റിൽ പറത്തി ഹരിയാനയിൽ എൻഡിഎ – യുപിഎ കക്ഷികളുടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കി. ‘എല്ലാ ചെറിയ പാര്‍ട്ടികളെയും സ്വതന്ത്രരെയും കോണ്‍ഗ്രസുമായി കൈകോര്‍ത്ത് സുസ്ഥിരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞാന്‍ ക്ഷണിക്കുന്നു. സ്വതന്ത്രരെ ഞങ്ങളോടൊപ്പം ചേരുന്നതില്‍ നിന്ന് തടയുന്നുവെന്ന് എനിക്ക് കോളുകള്‍ വന്നിട്ടുണ്ട്. ഇത് സംഭവിക്കരുത്, ഞങ്ങള്‍ അതിനെതിരെ ഇലക്ഷന്‍ കമ്മിഷനെ സമീപിക്കും. ഇത് ഖട്ടാര്‍ സര്‍ക്കാരിനെതിരെയുള്ള വോട്ടാണ്, സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്കെതിരെയുള്ള വോട്ട്. മിക്ക മന്ത്രിമാരും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു, ഇതിനേക്കാള്‍ വലിയ സൂചന നല്‍കാനാവില്ല,’ഹൂഡ പറഞ്ഞു.
ഹരിയാന നിയമ സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നേരിട്ട അപ്രതീക്ഷിത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബറള രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ.
ഹരിയാനയില്‍ 90 സീറ്റുകളില്‍ 39 എണ്ണത്തിലും ബിജെപി മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് 35 ഇടത്തും മുന്നേറുന്നു. ഇതോടെ കിങ് മേക്കറായി ജെജെപി കടന്നു വരുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്. ഏഴ് സീറ്റുകളിലാണ് ജെജെപി മുന്നേറുന്നത്.
ബിജെപി-ശിവസേന സര്‍ക്കാര്‍ ഭരണത്തില്‍ വരുമെന്ന് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവുത്ത്. രാവിലെ 11.30 ന് വോട്ടെണ്ണൽ നടക്കുന്ന 288 സീറ്റുകളിൽ 160 ലും ബിജെപി-സേന സഖ്യം മുന്നിലായിരുന്നു. മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയാകാൻ സേനയുടെ ആദിത്യ താക്കറെക്ക് കഴിയുമോ? നമുക്ക് കാത്തിരിക്കേണ്ടി വരും.
കോണ്‍ഗ്രസ് പാര്‍ട്ടി മഹാരാഷ്ട്രയിലെ 37 സീറ്റുകളിലും ഹരിയാനയില്‍ 33 സീറ്റുകളിലും മുന്നിലാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, ആഭ്യന്തര കലഹവും കേന്ദ്ര നേതൃത്വത്തിന്റെ അഭാവവും ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ പാര്‍ട്ടി നേരിട്ടു. അതിലെ ചില നേതാക്കള്‍ ഇന്ന് വോട്ടെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ഫലങ്ങള്‍ അതിന്റെ ഭാവി ഗതി നിര്‍ണ്ണയിക്കാന്‍ സാധ്യതയുണ്ട്.
ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കര്‍ണാല്‍ നിയോജകമണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. വോട്ടെടുപ്പിലെ മറ്റൊരു ഹെവിവെയ്റ്റായ ഭൂപീന്ദര്‍ സിംഗ് ഹൂഡയും റോഹ്തക് ജില്ലയിലെ ഗാരി സാംപ്ല-കിലോയിയില്‍ നിന്ന് മുന്നേറുന്നു. കോണ്‍ഗ്രസ് നേതാവും വക്താവുമായ രണ്‍ദീപ് സിംഗ് സുര്‍ജേവാല കൈത്തലില്‍ മുന്നേറുന്നു
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റ് നിയോജകമണ്ഡലത്തില്‍ മുന്നേറുന്നു. മുഖ്യമന്ത്രിയായി രണ്ടാം തവണയും ജനവിധി തേടുന്ന അദ്ദേഹത്തിന് വലിയ പരീക്ഷണമാണ്. അതേസമയം, വോര്‍ലി നിയോജകമണ്ഡലത്തില്‍ നിന്ന് ആദിത്യ താക്കറെ മുന്നേറുന്നു. സേനയുടെ തുടക്കം മുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ താക്കറായതിനാല്‍ അദ്ദേഹം ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു സ്ഥാനാര്‍ത്ഥിയാണ്.
തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ബിജെപിയാണ് ഇരു സംസ്ഥാനങ്ങളിലും ബിജെപി ലീഡ് ചെയ്യുന്നു. മഹാരാഷ്ട്രയിൽ 93 എണ്ണത്തിൽ 63 സീറ്റുകളിൽ ബിജെപി മുന്നിലാണ്. ഹരിയാനയിൽ വോട്ടെണ്ണൽ ആരംഭിച്ച 53 സീറ്റുകളിൽ 40 ലും ബിജെപി മുന്നിലാണ്.