ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് അവസാനം. തിങ്കളാഴ്ചയാണ് രണ്ടിടത്തും വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ 24 നാണ് വോട്ടെണ്ണല്‍.

ഹരിയാനയിലും മഹാരാഷ്ട്രയിലും വ്യക്തമായ മേല്‍ക്കൈ നേടാന്‍ സാധിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങളും ബിജെപിയുടെ മേല്‍ക്കൈയാണ് പ്രവചിക്കുന്നത്. ഐഎഎന്‍എസ്-സീ വോട്ടര്‍ സര്‍വേയില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചനം.

മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയില്‍ 182 മുതല്‍ 206 സീറ്റ് വരെ ബിജെപി-ശിവസേന സഖ്യം നേടുമെന്നാണ് സര്‍വേയില്‍ പറയുന്നത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 72 മുതല്‍ 98 സീറ്റുകളില്‍ ജയിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു.

Read Also: ഉപതിരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം

ഹരിയാനയില്‍ ബിജെപി 79 മുതല്‍ 87 വരെ സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് ഒന്നു മുതല്‍ ഏഴ് വരെയുള്ള സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു. 90 അംഗ നിയമസഭയിലേക്കാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ്.

പ്രമുഖ നേതാക്കളെ രംഗത്തിറക്കിയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

Read Also: സംസ്ഥാനത്ത് തുലാവര്‍ഷമഴ ശക്തി പ്രാപിക്കുന്നു; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്

ഇന്ന് വൈകീട്ട് അഞ്ചോടെ രണ്ട് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും. മഹാരാഷ്ട്ര, ഹരിയാന നിയമസഭകൾക്ക് പുറമേ രണ്ട് ലോക്‌സഭാ സീറ്റിലേക്കും 51 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കേരളത്തിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും തിങ്കളാഴ്‌ച വോട്ടെടുപ്പ് നടക്കും.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook