scorecardresearch

മഹാരാഷ്ട്രയിൽ നാടകീയ നീക്കം: ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയിൽ ബിജെപി-എൻസിപി സഖ്യ സർക്കാർ നിലവിൽ വന്നു

മഹാരാഷ്ട്രയിൽ ബിജെപി-എൻസിപി സഖ്യ സർക്കാർ നിലവിൽ വന്നു

author-image
WebDesk
New Update
devendra fadnavis, ദേവേന്ദ്ര ഫഡ്‌നാവിസ്, devendra fadnavis maharashtra chief minister, maharashtra govt formation, iemalayalam

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. എൻ‌സി‌പി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. രാജ്ഭവനിൽ ഇരു നേതാക്കൾക്കും മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യാരി സത്യ വാചകം ചൊല്ലിക്കൊടുത്തു. ജനവികാരം നടപ്പാക്കുകയാണ് തങ്ങൾ​ ചെയ്തതെന്നും, അത് അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ഫഡ്നാവിസ് പറഞ്ഞു. വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്ന് അജിത് പവാർ പറഞ്ഞു.

Advertisment

മഹാരാഷ്ട്രയിലെ പുതിയ സർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഫഡ്നാവിസിനേയും ഉപമുഖ്യമന്ത്രി അജിത് പവാറിനേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ബിജെപിയും എൻസിപിയും മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്കായി ഉത്സാഹത്തോടെ പ്രവർത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നിമിഷങ്ങൾക്കകമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്ന് എൻസിപിയുടെ പുതിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും ദിവസമായിട്ടും ആർക്കും സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ല, മഹാരാഷ്ട്രിയിൽ ശ്രദ്ധ വേണ്ട അനേകം പ്രശ്നങ്ങളുണ്ട്. കർഷകർക്ക് അടിയന്തര സഹായം ആവശ്യമുണ്ട് അത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് അജിത് പവാർ വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയത്തിലെ എറ്റവും വലിയ ചതിയെന്നാണ് കോൺഗ്രസ് സംഭവവികാസങ്ങളെ വിശേഷിപ്പിച്ചത്.

Advertisment

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിയുടെ നിര്‍ണായ നീക്കം. ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അവകാശവാദം ഉന്നയിക്കാന്‍‌ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിച്ചിരിക്കെയാണ് ഈ രാഷ്ട്രീയ നാടകം.

Maharashtra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: