scorecardresearch

12 ലക്ഷം വായ്പ, 48 ലക്ഷം തിരിച്ചടച്ചിട്ടും ഭീഷണി; കടം തീർക്കാൻ വിദേശത്ത് പോയി വൃക്ക വിറ്റ് കർഷകൻ; 6 പേർ അറസ്റ്റിൽ

പണം തിരികെ നൽകിയിട്ടും പലിശക്കാർ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതോടെ കർഷകൻ കംബോഡിയിൽ പോയി വൃക്ക വിറ്റതായാണ് വിവരം

പണം തിരികെ നൽകിയിട്ടും പലിശക്കാർ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതോടെ കർഷകൻ കംബോഡിയിൽ പോയി വൃക്ക വിറ്റതായാണ് വിവരം

author-image
WebDesk
New Update
farmer sold kidney abroad

എക്സ്‌പ്രസ് ഫൊട്ടോ

മുംബൈ: വായ്പയെടുത്ത 12 ലക്ഷം രൂപ 48 ലക്ഷമായി തിരിച്ചടച്ചിട്ടും പലിശക്കാരുടെ ഭീഷണി തുടർന്നതോടെ മഹാരാഷ്ട്രയിൽ കർഷകൻ വിദേശത്ത് പോയി വൃക്ക വിറ്റു. സംഭവത്തിൽ പലിശക്ക് പണം നൽകിയ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദ്രപൂർ നാഗ്ഭീഡ് സ്വദേശിയായ റോഷൻ ശിവദാസ് കുലെ (36) എന്ന ക്ഷീര കർഷകനാണ് പലിശക്കാരുടെ ഭീഷണിയെ തുടർന്ന് അവയവം വിൽക്കേണ്ടി വന്നത്.

Advertisment

2021-ൽ പശുക്കൾക്ക് വൈറൽ രോഗം ബാധിച്ചതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയാണ് റോഷനെ കടക്കെണിയിലാക്കിയത്. ചികിത്സയ്ക്കായി പണം ചെലവായെങ്കിലും പശുക്കൾ ചത്തുപോയി. തുടർന്ന് 2021 ഫെബ്രുവരി മുതൽ 2022 ഏപ്രിൽ വരെയായി 12.25 ലക്ഷം രൂപ ഇയാൾ പലപ്പോഴായി വായ്പയെടുത്തു. എന്നാൽ, പലിശയടക്കം 48.53 ലക്ഷം രൂപ തിരിച്ചടച്ചതായാണ് ഇയാൾ പരാതിയിൽ പറയുന്നത്.

Also Read: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് വീണ്ടും നീട്ടി പാക്കിസ്ഥാൻ

പണം തിരികെ നൽകിയിട്ടും പലിശക്കാർ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതോടെ കർഷകൻ കംബോഡിയയിലേക്ക് പോയി വൃക്ക വിൽക്കുകയായിരുന്നു. 2024 ഒക്ടോബറിലാണ് കർഷകൻ അവയവ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തുടർന്ന് തൊഴിൽ തേടി ലാവോസിലേക്ക് പോയെങ്കിലും അവിടെ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിൽപ്പെടുകയും ക്രൂരമായ തൊഴിൽ പീഡനത്തിന് ഇരയാവുകയും ചെയ്തു. ഒടുവിൽ ബ്രഹ്മപുരി എംഎൽഎയും മുൻ പ്രതിപക്ഷ നേതാവുമായ വിജയ് വഡെത്തിവാറിന്റെ സഹായത്തോടെ നാട്ടിലെത്തുകയായിരുന്നു.

Also Read: ബോണ്ടി ബീച്ച് വെടിവയ്പ്പ്; പ്രതി നവീദ് അക്രത്തിനെതിരെ 59 കുറ്റങ്ങൾ ചുമത്തി

കർഷകന്റെ പരാതിയിൽ മനീഷ് പുരുഷോത്തം ഘട്ട്ബന്ദ്, കിഷോർ ബവൻകുലെ, ലക്ഷ്മൺ ഉർകുഡെ, പ്രദീപ് ബവൻകുലെ, സഞ്ജയ് ബല്ലാർപുരെ, സത്യവാൻ ബോർക്കർ എന്നിവരെയാണ് ചന്ദ്രപൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അനധികൃത അവയവ കച്ചവടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read: വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ; അഞ്ച് സംസ്ഥാനങ്ങളിലായി ഒരു കോടിയിലധികം പേർ പുറത്ത്

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചന്ദ്രാപൂർ എസ്‌പി മുമ്മക സുദർശൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. വൃക്ക നീക്കം ചെയ്തതുമായി ബന്ധപ്പെട്ട പല വശങ്ങളും ഇനിയും സ്ഥിരീകരിക്കാനുണ്ടെന്നും, വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമായ സൂചനകൾ ലഭിക്കുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നതായും എസ്‌പി അറിയിച്ചു.

Read More: ഗോവ നിശാക്ലബ് ദുരന്തം: ലുത്ര സഹോദരന്മാർക്ക് ക്ലബിന്മേൽ പൂർണ നിയന്ത്രണമുണ്ടായിരുന്നുവെന്ന് പോലീസ്

Maharashtra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: