/indian-express-malayalam/media/media_files/2026/01/16/mumbai-local-body-election-2026-01-16-12-06-33.jpg)
Maharashtra ECI Municipal Corporation Election Results Updates
മുംബൈ: മുംബൈ, പൂനെ, പിംപ്രി-ചിഞ്ച്‌വാഡ്, കല്യാൺ-ഡോംബിവാലി, നാസിക്, താനെ, നവി മുംബൈ തുടങ്ങി 29 മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഭൂരിഭാഗവും തൂത്തുവാരി ബിജെപി നയിക്കുന്ന മഹായുതി സഘ്യം. എറ്റവും ഒടുവിലെ കണക്ക് അനുസരിച്ച്, മഹാരാഷ്ട്രയിലെ 2,869 സീറ്റുകളിൽ 1,600-ലധികം സീറ്റുകളിലും ഭരണ സഖ്യം മുന്നിലാണ്. ഇതിൽ 1,318 സീറ്റുകളിൽ ബിജെപി ഒറ്റയ്ക്ക് മുന്നിലാണ്.
Also Read:മുംബൈയെ ഗുജറാത്തിന് കൈമാറുമെന്ന് ആശങ്ക ഉയർത്തി താക്കറെ സഹോദരങ്ങൾ; മറാത്താവാദം വീണ്ടും ശക്തമാകുമ്പോൾ
കാൽനൂറ്റാണ്ടിലധികമായി ശിവസേന (ഉദ്ധവ് വിഭാഗം) കൈവശം വച്ചിരുന്ന മുംബൈ കോർപറേഷൻ്റെ ഭരണമാണ് ഇത്തവണ ബിജെപിയും ഏക്നാഥ് ഷിൻഡെയുടെ ശിവസേനയും ചേർന്നുള്ള 'മഹായുതി' സഖ്യം പിടിച്ചെടുക്കുന്നത്. മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു വഴിത്തിരിവായേക്കാവുന്ന ഈ ഫലം ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയ ഭാവിയെയും ഏക്നാഥ് ഷിൻഡെയുടെ സ്വാധീനത്തെയും അളക്കുന്ന നിർണായക വിധിയെഴുത്തുകൂടിയാണ്.
ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപറേഷനാണ് ബിഎംസി. അമ്പതിനായിരം കോടിയിലധികം രൂപയുടെ വാർഷിക ബജറ്റുള്ള ഈ സമിതിയുടെ ഭരണം പിടിക്കുക എന്നത് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അധികാരമുറപ്പിക്കാൻ ഏതൊരു പാർട്ടിക്കും അത്യാവശ്യമാണ്.
പല ചെറിയ ഇന്ത്യൻ സംസ്ഥാനങ്ങളുടെയും വാർഷിക ബജറ്റിനേക്കാൾ വലിയ തുകയാണ് ബിഎംസി കൈകാര്യം ചെയ്യുന്നത് എന്നത് തിരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നു. 1997 മുതൽ ശിവസേനയുടെ അനിഷേധ്യ കോട്ടയായിരുന്ന മുംബൈ നഗരസഭ കൈവിട്ടുപോകുന്നത് ഉദ്ധവ് താക്കറെയെ സംബന്ധിച്ചിടത്തോളം കേവലം ഭരണനഷ്ടം മാത്രമല്ല പാർട്ടിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയം കൂടിയാണ്.
ശിവസേന പിളർന്നതിനുശേഷം നടക്കുന്ന ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പാണിത് എന്നതും ശ്രദ്ധേയമാണ്. യഥാർഥ ശിവസേന ആരുടേത് എന്ന തർക്കത്തിന് നിയമപോരാട്ടങ്ങൾക്കപ്പുറം ജനകീയ കോടതി നൽകുന്ന മറുപടിയാകും ഈ ഫലം. ബാൽ താക്കറെ രൂപീകരിച്ച ശിവസേനയുടെ ശക്തികേന്ദ്രം എക്കാലവും മുംബൈ ആയിരുന്നു.
Also Read:റിപ്പബ്ലിക് ദിനാഘോഷം; യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളാകും
മറാഠി മാനൂസ് എന്ന വികാരത്തെ മുൻനിർത്തി ഉദ്ധവ് താക്കറെ വോട്ടർമാരെ സമീപിച്ചപ്പോൾ വികസനവും ഹിന്ദുത്വവും ചേർത്തുവച്ചാണ് ബിജെപി-ഷിൻഡെ സഖ്യം പ്രചാരണം നടത്തിയത്. മുംബൈയിലെ മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യ കണക്കുകളും എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. ഗുജറാത്തി, ഉത്തരേന്ത്യൻ വോട്ടർമാരുടെ ഏകീകരണം ബിജെപിക്ക് ഗുണകരമായപ്പോൾ പരമ്പരാഗത മറാഠി വോട്ടുകളിൽ വിള്ളലുണ്ടായി എന്നത് ഉദ്ധവ് വിഭാഗത്തിന് കനത്ത വെല്ലുവിളിയായി.
Read More:'ജനനായകന്' വീണ്ടും തിരിച്ചടി; ഹൈക്കോടതി തീരുമാനിക്കട്ടേയെന്ന് സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us