/indian-express-malayalam/media/media_files/2026/01/28/ajit-pawar-2026-01-28-10-26-42.jpg)
Ajit Pawar Plane Crash Breaking News: അജിത് പവാർ
Ajit Pawar Plane Crash Latest Updates: ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടാൻ സാധ്യതയില്ലെന്ന് പൂനെ റൂറൽ പോലീസ് സ്ഥിരീകരിച്ചു.
Also Read: അജിത് പവാറിന്റെ ജീവെടുത്ത വിമാന അപകടം; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
“ലാൻഡിങ് സമയത്ത് വിമാനം വലിയ ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു, അതുകൊണ്ടാണ് ഞാൻ ശ്രദ്ധിച്ചത്. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും റൺവേയിൽ നിന്ന് തെന്നിമാറുകയും സിനിമകളിൽ കാണുന്നത് പോലെ വലിയൊരു സ്ഫോടനം ഉണ്ടാവുകയും ചെയ്തു. ഇതുവരെ 4-5 മൃതദേഹങ്ങൾ വിമാനത്തിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്,” ബാരാമതി വിമാനത്താവളത്തിന് സമീപം കട നടത്തുന്ന ഒരാൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Also Read: ശരദ് പവാറിന്റെ നിഴലിൽ നിന്ന് വഴിമാറി നടന്ന കരുത്തൻ; അജിത് പവാർ ഇനി ഓർമ്മ
വിമാനത്തിൽ ആരൊക്കെയാണ് ഉണ്ടായിരുന്നത്?
അജിത് പവാർ തന്റെ സുരക്ഷാ ഉദ്യോഗസ്ഥർ, പേഴ്സണൽ അസിസ്റ്റന്റ്, പൈലറ്റ്, കോ-പൈലറ്റ് എന്നിവർക്കൊപ്പമാണ് യാത്ര ചെയ്തിരുന്നതെന്ന് എൻസിപി വൃത്തങ്ങൾ അറിയിച്ചു. പൈലറ്റ് ഉൾപ്പെടെ ആറ് പേർക്ക് ഇരിക്കാവുന്ന ശേഷിയാണ് ഈ വിമാനത്തിനുള്ളത്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പങ്കെടുക്കുന്നതിനായി ശരദ് പവാർ, സുപ്രിയ സുലെ, സുനേത്ര പവാർ എന്നിവരടങ്ങുന്ന പവാർ കുടുംബം മുഴുവൻ ഡൽഹിയിലെ ശരദ് പവാറിന്റെ വീട്ടിലുണ്ട്. കുടുംബം ഉടൻ തന്നെ ബാരാമതിയിലേക്ക് തിരിക്കും.
Also Read: 'V' ഫോർ വിജയ്, 'V' ഫോർ വേളച്ചേരി; 2026 ലെ തിരഞ്ഞെടുപ്പിൽ ചെന്നൈ സീറ്റ് ലക്ഷ്യമിട്ട് ടിവികെ അധ്യക്ഷൻ
പവാർ എങ്ങോട്ടാണ് പോയിരുന്നത്?
നിലവിൽ നടക്കുന്ന ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൂനെയിലെത്താൻ പവാർ ചാർട്ടേഡ് വിമാനത്തിലാണ് കയറിയതെന്ന് എൻസിപി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പൂനെയിൽ നാല് പ്രചാരണ റാലികളിൽ പങ്കെടുക്കാനാണ് അദ്ദേഹം നിശ്ചയിച്ചിരുന്നത്.
Read More: സെൻസർ തർക്കം തുടരുന്നു; വിജയ് ചിത്രം ജനനായകൻ വീണ്ടും കോടതിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us